സർക്കാർ സ്ഥാപനം വഴി വിദേശത്തേക്ക് അവസരങ്ങൾ.
വിദേശ ജോലി അന്വേഷിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനം വഴി വിദേശത്തേക്ക് അവസരം വന്നിട്ടുണ്ട്, ഓൺലൈനായി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.ദുബായ് ആസ്ഥാനമായ കമ്പനിയിലേക്ക് ഇലക്ട്രിക്കൽ എൻജിനിയർ ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു. 25 ഒഴിവുകളുണ്ട്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റ്. പുരുഷന്മാർക്കാണ് അവസരം.
യോഗ്യത: ഫസ്റ്റ്ക്ലാസോടെയുള്ള ബി.ഇ./ ബി.ടെക് (ഇലക്ട്രിക്കൽ), കൺസ്ട്രക്ഷൻ പ്രോജക്ട് ഇലക്ട്രിക്കൽ സെക്ഷനിൽ കുറഞ്ഞത് 1-3 വർഷത്തെ
തൊഴിൽ പരിചയം അനിവാര്യം. പ്രായപരിധി: 22-30 വയസ്സ്.
ശമ്പളം: 2000-2500 ദിർഹം (ഉദ്ദേശം 47,000-59,000),
കൂടാതെ താമസസൗകര്യം, വിസ. ഗതാഗതം, അർധവാർഷിക എയർടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.
ബയോഡേറ്റ, പാസ്പോർട്ട്. വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്ടോബർ 22-ന് മുൻപ് trainees_abroad@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2) വനിതാ ഫാമിലി കൗൺസിലർ നിയമനം
ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം സംസ്ഥാന വനിതാ ശിശു സെല്ലിൽ കരാർ അടിസ്ഥാനത്തിൽ വനിതാ ഫാമിലി കൗൺസിലറിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്. നിയമന തീയതി മുതൽ 2026 മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസം 17,000 രൂപയാണ് പ്രതിഫലം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സംസ്ഥാന വനിതാ ശിശു സെൽ, കണ്ണേറ്റ്മുക്ക്, തൈക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ 27 നകം സമർപ്പിക്കണം.
2) കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ എഡിഷനിലേക്ക് എഡിറ്റോറിൽ അസിസ്റ്റന്റ് തസ്തികയിൽ (1 ഒഴിവ്) നിയമിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് / സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, രണ്ടുവർഷം എഡിറ്റോറിയൽ/അക്കാദമിക്/റിസർച്ച് മേഖലയിൽ പ്രവൃത്തിപരിചയം, ഓൺലൈൻ / പ്രിന്റ് മേഖലയിൽ പ്രസിദ്ധീകരണം എന്നിവ അഭികാമ്യം. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്യാനുള്ള നൈപുണ്യം. പ്രായപരിധി 21-36 വയസ്. വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻ, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡിപിഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 വിലാസത്തിൽ തപാൽ ആയോ directors.siep@kerala.gov.in ൽ ഇ-മെയിലായോ അയയ്ക്കണം. അവസാന തീയതി ഒക്ടോബർ 30.