കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.i

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC) ൽ പ്രൊജക്ട് എഞ്ചിനീയർ തസ്തികയിൽ ഒഴിവ് വന്നിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താൽപര്യമുള്ളവർ കേരള സർക്കാർ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 
തസ്തികപ്രൊജക്ട് എഞ്ചിനീയർസ്ഥാപനംകേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC)കാറ്റഗറി നമ്പർ116/2025ഒഴിവുകള്‍02അപേക്ഷിക്കേണ്ട അവസാന തീയതിഒക്ടോബർ 31

തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊജക്ട് എഞ്ചിനീയർ. ആകെ ഒഴിവുകൾ 02. ഒരു വർഷ കാലാവധിയിൽ കരാർ നിയമനമാണ് നടക്കുക. കെസിഡ്കിന്റെ പ്രാദേശിക ഓഫീസുകളിലായിരിക്കും നിയമനം. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40000 ശമ്പളമായി അനുവദിക്കും. 

പ്രായപരിധി
35 വയസിനുള്ളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത
ബിഇ/ ബിടെക് (സിവിൽ എഞ്ചിനീയറിങ്) യോഗ്യത വേണം. 

സിവിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്ടുകളിൽ (റോഡ്, പാലം, പിഡബ്ല്യൂഡി) ജോലി ചെയ്തുള്ള മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ് ആവശ്യമാണ്. 

ആവശ്യമായ സ്‌കില്ലുകൾ
Comprehensive knowledge of construction methods, materials and site management with the ability to interpret and review drawings and specifications and a solid understanding of contract management, billing and tendering.

അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ & റിക്രൂട്ട്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്‌മെന്റ് പേജ് തുറക്കുക. ലഭ്യമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കി, തന്നിരിക്കുന്ന അപ്ലൈ ലിങ്ക് ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം. എസ്.സി, എസ്.ടി ഉദ്യോഗാർഥികൾക്ക് , മറ്റുള്ളവർക്ക് 600 അപേക്ഷ ഫീസ്. അപേക്ഷകൾ ഒക്ടോബർ 31ന് മുൻപായി നൽകണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain