സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ ഡിവിഷനില്‍ അവസരങ്ങൾ.

സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ ഡിവിഷനില്‍ അവസരങ്ങൾ.
റെയിൽവേയിൽ 1785 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 17 വരെയാണ്.

തസ്തികയും ഒഴിവുകളും
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ ആകെ ഒഴിവുകള്‍ 1785.

പ്രായപരിധി
15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ്/ പ്ലസ് ടു വിജയിച്ചിരിക്കണം. 
സമാനമായ ട്രേഡുകളില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും വേണം. 

അപേക്ഷയുടെ അടിസ്ഥാനത്തില്‍ ട്രേഡുകളുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. മെട്രിക്കുലേഷന്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കുക. ശേഷം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും പൂര്‍ത്തിയാക്കി അപേക്ഷ നല്‍കും. 

എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വനിത എന്നീ വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഓണ്‍ലൈനായി ഫീസടയ്ക്കാം. 

താല്‍പര്യമുള്ളവര്‍ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ നടപടികള്‍ നവംബര്‍ 18നാണ് ആരംഭിക്കുക. വിശദ വിവരങ്ങളും, അപേക്ഷ പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 


രജിസ്ട്രേഷന്‍ ആരംഭിക്കുന്ന തീയതി
നവംബര്‍ 18 അപേക്ഷ അവസാനിക്കുന്ന തീയതിഡിസംബര്‍ 17.

2) തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.എസ്.സി യോഗ്യതയും, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ വെബ്സൈടറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain