വിവിധ പഞ്ചായത്തുകളിലെ ഓഫീസുകളിൽ അവസരങ്ങൾ
1) ക്യാമ്പ് ഫോളോവർമാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ ക്യാരിയർ ഒഴിവുകളിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. മുൻ പരിചയമുള്ളവർ നവംബർ 17ന് രാവിലെ 10.30 ന് അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.
2) ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ ട്രെയിനി, ടെലികോളർ, ഓഫീസ് സ്റ്റാഫ്, മെക്കാനിക്ക് ട്രെയിനി, എച്ച് ആർ ഓഫീസർ, ടൂ വീലർ മെക്കാനിക്ക്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഷോറൂം കൺസൾട്ടന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
എസ്.എസ്.എൽ.സി, പ്ലസ് ടു/ഡിഗ്രി, ഐ.ടി.ഐ. ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്/മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് യോഗ്യതയുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം.
3) നിയമനം.
കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 18 ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം എത്തിണം.
4) ജൂനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു .താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
5) കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വി.ആർ.ഡി.എൽ സ്കീമിൽ റിസേർച്ച് സൈന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവ്. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി / കെ.എസ്.എം സി രജിസ്‌ട്രേഷൻ നേടിയിരിക്കണം. കുറഞ്ഞത് നാല് വർഷത്തെ ഗവേഷണ/ അധ്യാപന പരിചയം നിർബന്ധമാണ്. അല്ലെങ്കിൽ യഥാക്രമം ഡി.സി.ഐ , വി.സി.ഐ അംഗീകരിച്ച ബി.ഡി.എസ് , ബി.വി.എസ്.സി കോഴ്സ് കഴിഞ്ഞ് അഞ്ചുവർഷത്തെ ഗവേഷണം /അധ്യാപന പരിചയം ഉണ്ടായിരിക്കണം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് gmckannur.edu.in ൽ ലഭ്യമാണ്.