ജില്ലാ കോടതികളിൽ പത്താം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.

ജില്ലാ കോടതികളിൽ പത്താം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.
ജില്ലാ ജുഡിഷ്യറികളിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ഡിജിറ്റൈസേഷൻ ഓഫിസർമാരെ നിയമിക്കുന്നതിനു കേരള ഹൈക്കോടതി 255 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാകോടതി, താൽക്കാലിക കോടതികളിൽനിന്ന് വിരമിച്ചവർക്ക് ദിവസവേതന നിയമനമാണ്. നവംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.hckrecruitment.keralacourts.in .

ഒഴിവുകൾ: തിരുവനന്തപുരം - 30 ഒഴിവ്, കൊല്ലം-25, പത്തനംതിട്ട- 10, ആലപ്പുഴ - 20, കോട്ടയം- 15, തൊടുപുഴ - 10, എറണാകുളം- 40, തൃശൂർ - 20, പാല ക്കാട്- 15, മഞ്ചേരി - 10, കോഴിക്കോട് - 25, കൽപറ്റ-10, തലശ്ശേരി- 15, കാസർകോട് - 10.

യോഗ്യത: പത്താം ക്ലാസ്, മലയാളത്തിലും ഇംഗ്ലിഷിലും വായിക്കാനും എഴുതാനും അറിയണം. ഹൈക്കോടതി/ ജില്ലാ കോടതികളിൽ (താൽകാലിക കോടതികൾ ഉൾപ്പെടെ) കുറഞ്ഞത് 5 വർഷ ജുഡിഷ്യൽ, ക്ലറിക്കൽ ജോലി പരിചയം, കംപ്യൂട്ടർ അറിവ്. കോടതി രേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ പരിചയം അഭിലഷണീയ യോഗ്യത.

പ്രായം: 65 കവിയരുത്. ശമ്പളം: പ്രതിദിനം 1160 രൂപ (മാസം പരമാവധി 31,320). ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി അപേക്ഷിക്കണം.

മെഡിക്കൽ അനുബന്ധ പ്രവേശനം

മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനം: സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഇന്ന് ഈ വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളജിൽ ഇന്ന് വൈകിട്ട് 4 നുള്ളിൽ രേഖകളുമായി ഹാജരായി പ്രവേശനം നേടണം. ഹെൽപ് ലൈൻ 

ആയുർവേദം: അലോട്ട്മെന്റ് 17ന് ഈ വർശത്തെ പി.ജി. ആയുർവേദ ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അപേക്ഷിക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 17 നു വൈകിട്ട് 3 നുള്ളിൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain