അങ്കണവാടി ഹെൽപർ മുതൽ അവസരങ്ങൾ.

അങ്കണവാടി ഹെൽപർ മുതൽ അവസരങ്ങൾ.
കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ പ്രവർത്തിക്കുന്ന 32-ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

18നും 35നും മധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുളള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

ജൂനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു .താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

2)  കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വി.ആർ.ഡി.എൽ സ്കീമിൽ റിസേർച്ച് സൈന്റിസ്റ്റ്‌ ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവ്. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി / കെ.എസ്.എം സി രജിസ്‌ട്രേഷൻ നേടിയിരിക്കണം. കുറഞ്ഞത് നാല് വർഷത്തെ ഗവേഷണ/ അധ്യാപന പരിചയം നിർബന്ധമാണ്. അല്ലെങ്കിൽ യഥാക്രമം ഡി.സി.ഐ , വി.സി.ഐ അംഗീകരിച്ച ബി.ഡി.എസ് , ബി.വി.എസ്.സി കോഴ്സ് കഴിഞ്ഞ് അഞ്ചുവർഷത്തെ ഗവേഷണം /അധ്യാപന പരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് gmckannur.edu.in ൽ ലഭ്യമാണ്.

3) മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ ക്യാരിയർ ഒഴിവുകളിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. മുൻ പരിചയമുള്ളവർ നവംബർ 17ന് രാവിലെ 10.30 ന് അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain