വിവിധ സംസ്ഥാനങ്ങളിലായി 2700 ഒഴിവാണുള്ളത്. ഇതിൽ 52 ഒഴിവ് കേരളത്തിലാണ്. ഒരു വർഷമാണ് പരിശീലനം.തിരഞ്ഞെടുപ്പിനായി ഓൺലൈൻ എഴുത്തു പരീക്ഷയുണ്ടാവും.
കേരളത്തിലെ ഒഴിവുകൾ:
ജനറൽ-27, എസ്.സി.-5, ഒ.ബി.സി.-14, ഇ.ഡബ്ല്യു.എസ്.-6. എന്നിങ്ങനെയാണ് സംവരണം.ആകെയുള്ള 52 ഒഴിവിൽ മൂന്ന് ഒഴിവ് ഭിന്നശേഷിക്കാർക്ക് (അസ്ഥിസംബന്ധമായ ന്യൂനതകളുള്ളവർ/ കേൾവി പരിമതിയുള്ളവർ/കാഴ്ച പരിമിതയുള്ളവർ) നീക്കി വെച്ചതാണ്.
കേരളത്തിലെ ഒഴിവുള്ള ശാഖകൾ/ ഓഫീസുകളുടെ ലിസ്റ്റ് ഇതൊടൊപ്പമുള്ള പട്ടികയിൽ ചേർത്തിട്ടുണ്ട്. ഉദ്യgaഗാർഥികൾക്ക് അപേക്ഷയിൽ ഒരു സംസ്ഥാനത്തെ ഒഴിവുള്ള മൂന്ന് കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാം.
സ്റ്റൈപ്പൻഡ്: 15,000.
യോഗ്യത വിവരങ്ങൾ ചുവടെ
കലാശാലയിൽനിന്ന് നേടിയ ബിരുദം/തത്തുല്യം. 2025 നവംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് | യോഗ്യത കണക്കാക്കുക.
ഈ തീയതിവരെയുള്ള അവസാനത്തെ നാല് വർഷത്തിനുള്ളിൽ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാ നാവുക. അപേക്ഷിക്കുന്ന സംസ്ഥാ നത്തെ പ്രാദേശിക ഭാഷ (കേരള ത്തിലേക്ക് മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയുന്നവരായിരിക്കണം.
പ്രായം : 2025 നവംബർ ഒന്നിന് 20-28 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാ ഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർ ക്ക് ജനറൽ -10 വർഷം, ഒ.ബി. സി.-13 വർഷം, എസ്.സി./ എസ്. ടി. -15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്‌ജക്ടീവ് മാതൃക യിലുള്ള ഓൺലൈൻ പരീക്ഷയ്ക്ക് ഇംഗ്ലീഷിലോ ഹിന്ദിയിലോ ചോദ്യങ്ങൾ ലഭിക്കും.
ഒരു മണിക്കൂറാണ് പരീക്ഷാസമയം.
നൂറ് ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് ഒരു മാർക്ക് വീതം ലഭിക്കും.
ആകെ 100 മാർക്കിനായിരിക്കും പരീക്ഷ. ജനറൽ അവേർനെസ്സ്/ ഫിനാൻഷ്യൽ അവേർനെസ്സ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂട്ടർ നോളജ്, ജനറൽ ഇംഗ്ലീഷ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.
ഓരോന്നിനും അനുവദിച്ച മാർക്ക്, ചോദ്യങ്ങളുടെ എണ്ണം എന്നിവയുൾപ്പെടെ പരീക്ഷ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.
ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻ സ് സെക്ടർ സ്സിൽ കൗൺസിലാണ് (ബി.എഫ്.എസ്.ഐ.-എസ്. എസ്.സി.) പരീക്ഷ നടത്തുക. ക്യാമറ, മൈക്രോഫോൺ സംവിധാനങ്ങളോടെ മൊബൈൽ ഫോൺ/ ലാപ്ടോപ്/ ഡെസ്‌ക് ടോപ്പ്/ ടാബ്‌ലറ്റ് എന്നിവയുപയോഗിച്ച് സ്വന്തം വീടുൾപ്പെടെ എവിടെ വെച്ചും പരീക്ഷയെഴുതാം.
രഹസ്യ സ്വഭാവം ഉറപ്പാക്കിയായിരിക്കും പരീക്ഷ നടക്കുക. പരീക്ഷത്തീയതി ഓരോരുത്തരെയും അറിയിക്കും.
ഓൺലൈൻ പരീക്ഷ പാസ്സയാലും അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലുള്ള പരിജ്ഞാനം പരിശോധിക്കുന്ന പരീക്ഷകൂടി എഴുതണം.
എന്നാൽ ഈ ഭാഷ പഠിച്ചതായി തെളിയിക്കു ന്ന രേഖ (പത്താംക്ലാസ്/ പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്) ഹാജരാക്കിയവർ ഈ പരീക്ഷ എഴുതേണ്ടതില്ല.
അപേക്ഷാഫീസ്: എസ്.സി./എസ്.ടി. വിഭാഗക്കാർ 400 മറ്റുള്ളവർ 800 ഓൺലൈനായി അടയ്ക്കണം (ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല).
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപ്രന്റിസ്ഷിപ്പിനുള്ള എൻ.എ.പി.എസ്/എൻ.എ.ടി.എസ്. പോർട്ടലുകളിൽ apprenticeshipindia.gov.in) രജി (https://nats.education.gov.in/www. apprenticeshipindia.gov.in രജിസ്റ്റർ ചെയ്താണ് അപേക്ഷിക്കേണ്ടത്.
ഒരാൾ ഒരു അപേക്ഷ മാത്രമേ നൽകാവൂ.
വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ അപേക്ഷയിൽ അപ്ലോഡ് ചെയ്യണം. അപേക്ഷിക്കുന്നതിനുള്ള മാർഗ നിർദേശങ്ങളുൾപ്പടെ
വിശദവിവരങ്ങൾ https://bankofbaroda.bank.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 01.