ഇസാഫ് ബാങ്കിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
വണ്ണപ്പുറം പ്രവർത്തിക്കുന്ന ESAF ബ്രാഞ്ചിലേക്ക് മിനിമം plus Two/above വിദ്യാഭ്യാസ യോഗ്യത ഉള്ള Two Wheelar ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു.... ഇന്റർവ്യൂ 17/11/2025 ന് രാവിലെ 10 മണിക്ക് vannapuram ഇസാഫ് ബാങ്കിൽ വെച്ച് ഇന്റർവ്യൂ നടത്തപെടുന്നുNumber of vacancy-06
Salary 15200(12)ഉള്ളവർക്കു +TA 2800 മുതൽ +,incentives
PF, Bonus, ESI and gratuity
താല്പര്യമുള്ളവർ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ അയക്കുക.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാലക്കാട് ജില്ലയിലെ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് (കാറ്റഗറി നമ്പര്‍ 075/2024) തസ്തികയുടെ അഭിമുഖം നവംബര്‍ 19 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍/ എസ് എം എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സല്‍ പ്രമാണങ്ങളും, ഇന്റര്‍വ്യൂ മെമ്മോയും, തിരിച്ചറിയല്‍ രേഖയും സഹിതം എത്തിച്ചേരണമെന്ന് കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പ്രൊബേഷൻ അസിസ്റ്റന്റ് നിയമനം
എറണാകുളം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റൻ്റ് തസ്തികയിൽ നിയമനം നടത്തുന്നു.അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.ഡബ്ലിയു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ,ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം നവംബർ 22-ന് രാവിലെ 10.30 ന് കാക്കനാട്, സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.