നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അവസരങ്ങൾ.

കോഴിക്കോട് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എൻ.ഐ.ടിയിൽ അവസരം.
പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താൽപര്യമുള്ളവർ നവംബർ 25ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം. 
തസ്തികയും ഒഴിവുകളും

കോഴിക്കോട് എൻ.ഐ.ടിയിൽ പ്രോജക്ട് അസോസിയേറ്റ് 1, പ്രോജക്ട് അസോസിയേറ്റ് 2 റിക്രൂട്ട്‌മെന്റ്. 

പ്രായപരിധി

35 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം. 

ശമ്പളം

പ്രോജക്ട് അസോസിയേറ്റ് 1 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,000 ശമ്പളം ലഭിക്കും. 

പ്രോജക്ട് അസോസിയേറ്റ് 2 തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 ശമ്പളമായി ലഭിക്കും.

യോഗ്യത

പ്രോജക്ട് അസോസിയേറ്റ് 1 
കെമിസ്ട്രി / പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്സി / എം.ടെക് അല്ലെങ്കിൽ ജല ഗുണനിലവാര വിശകലനത്തിൽ ഒരു വർഷത്തെ പരിചയം. നദീതട മാനേജ്മെന്റ് പഠനങ്ങൾ, ഫീൽഡ് സർവേകൾ, ജലത്തിന്റെയും മാലിന്യ സാമ്പിളുകളുടെയും ശേഖരണം, വിശകലനം, ജല ഗുണനിലവാര മോഡലിംഗ്, നദീതട പഠനങ്ങളിൽ റിമോട്ട് സെൻസിംഗ് & ജി.ഐ.എസ് എന്നിവയിൽ പരിചയം ഉള്ളവർക്ക് മുൻ​ഗണന. 

പ്രോജക്ട് അസോസിയേറ്റ് 2
ജലവിഭവ എഞ്ചിനീയറിംഗ് / ഹൈഡ്രോളിക് എഞ്ചിനീയറിംഗ് / ഹൈഡ്രോളജിയിൽ എം.ടെക്/എം.ഇ, രണ്ട് വർഷത്തെ പ്രസക്തമായ ഗവേഷണ വികസന പരിചയം.

ഹൈഡ്രോളിക് / ഹൈഡ്രോളജിക്കൽ / ജല ഗുണനിലവാര മോഡലിംഗ്, റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്, അത്യാധുനിക സോഫ്റ്റ്വെയർ, കോഡിംഗ് (ആർ, മാറ്റ്ലാബ്, പൈത്തൺ മുതലായവ)എന്നിവയിൽ പരിചയം ഉള്ളവർക്ക് മുൻ​ഗണന.

അപേക്ഷിക്കേണ്ട വിധം 
താൽപര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റായ nitc.ac.in സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് പ്രോജക്ട് അസോസിയേറ്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കി സംശയങ്ങൾ തീർക്കുക. 

അപേക്ഷ നൽകുന്നതിനായി വിജ്ഞാപനത്തിലെ രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുക. പൂരിപ്പിച്ച ഫോം, സമീപകാല സിവി, യോഗ്യതയും പരിചയവും പിന്തുണയ്ക്കുന്ന മാർക്ക് ഷീറ്റുകളുടെ/സർട്ടിഫിക്കറ്റുകളുടെ സോഫ്റ്റ് കോപ്പികൾ എന്നിവയോടൊപ്പം എന്ന വിലാസത്തിൽ 'CAMP അപേക്ഷ ഫോർ പ്രോജക്ട് അസോസിയേറ്റ് I/II' എന്ന സബ്ജക്ട് ലൈനിൽ ഒരു PDF ആയി ഇമെയിൽ വഴി സമർപ്പിക്കുക. ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്ത് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain