പാർട്ട് ടൈം റിസർച്ച് അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.

പാർട്ട് ടൈം റിസർച്ച് അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.
കേരളത്തിലെ മികച്ച ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായ True Turn Learning-ലേക്ക് ഹിസ്റ്ററി അധ്യാപകരെയും,പാർട്ട് ടൈം റിസർച്ച് അസിസ്റ്റന്റുമാരെയും ആവശ്യമുണ്ട്.വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള, കഴിവുറ്റ ഉദ്യോഗാർത്ഥികൾക്ക് ഇതാ സ്വാഗതം.

ഒഴിവുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ നൽകുന്നു:

1) ഹിസ്റ്ററി ടീച്ചർ.

ചരിത്രത്തിൽ അഗാധമായ അറിവും അത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ കഴിവുമുള്ള അധ്യാപകരെയാണ് ഞങ്ങൾ തേടുന്നത്.

യോഗ്യത വിവരങ്ങൾ: ഹിസ്റ്ററി വിഷയത്തിൽ ബിരുദമോ അതിനു മുകളിലോ യോഗ്യത ഉണ്ടായിരിക്കണം.
 
പ്രവൃത്തിപരിചയം: അധ്യാപന മേഖലയിൽ കുറഞ്ഞത് 2 വർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
 
സാങ്കേതിക അറിവ്:
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ക്ലാസ് എടുക്കാനുള്ള കഴിവ് നിർബന്ധമാണ്.

സ്ലൈഡുകൾ (PPT) നിർമ്മിക്കാനും, സ്ലൈഡുകൾ ഉപയോഗിച്ച് ക്ലാസ്സ് നയിക്കാനുമുള്ള അറിവ് ഉണ്ടായിരിക്കണം.

OBS പോലുള്ള റെക്കോർഡിംഗ്/സ്ട്രീമിംഗ് സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് പ്രത്യേക മുൻഗണന ഉണ്ടായിരിക്കും.

ശ്രദ്ധിക്കുക: PSC റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരോ, റാങ്ക് ഹോൾഡേഴ്സോ ആണെങ്കിൽ പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.

2) റിസർച്ച് അസിസ്റ്റന്റ് (Part-Time)
പി.എസ്.സി പഠനമേഖലയുമായി ബന്ധപ്പെട്ട് കണ്ടന്റുകൾ തയ്യാറാക്കാനും റിസർച്ച് ചെയ്യാനും താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ: 
ബിരുദം (Degree) അല്ലെങ്കിൽ ഉയർന്ന യോഗ്യത.

പ്രവൃത്തിപരിചയം: 
PSC മേഖലയിൽ 2 വർഷമോ അതിലധികമോ പ്രവൃത്തിപരിചയം അഭികാമ്യം.

ടെക്നിക്കൽ സ്കിൽസ്: MS Word, Google Docs, Canva, Blogger, WordPress, Adobe Indesign തുടങ്ങിയ ടൂളുകൾ ഉപയോഗിക്കാനും, PDF ഫയലുകൾ എഡിറ്റ്/ഫോർമാറ്റ് ചെയ്യാനുമുള്ള അറിവ് നിർബന്ധമാണ്.

സൗകര്യം: സ്വന്തമായി ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ഉണ്ടായിരിക്കണം.

മുൻഗണന: പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ പേരുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ (CV) താഴെ പറയുന്ന ഇമെയിലിലേക്ക് അയക്കുക.
Email: support@trueturnlearning.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain