ഫാക്ട് പുതുതായി സൂപ്പർവൈസർ, കുക്ക് തസ്തികകളിൽ ഇപ്പോൾ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ്. താൽപര്യമുള്ളവർ ഫാക്ട് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ച് മനസിലാക്കി അപേക്ഷിക്കുക.
തസ്തികയും ഒഴിവുകളും
ഫാക്ടിൽ കാന്റീൻ സൂപ്പർവൈസർ, കുക്ക് കം ബെയറർ റിക്രൂട്ട്‌മെന്റ്. പുരുഷ ഉദ്യോഗാർഥികൾക്ക് മാത്രമാണ് അവസരം. പ്രാഥമിക ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം.
പ്രായപരിധി വിവരങ്ങൾ
1) സൂപ്പർവൈസർ 35 വയസ് വരെ. പ്രായമുള്ളവർക്ക് അവസരം.
2) കുക്ക് കം ബെയറർ 35 വയസ് വരെ പ്രായമുള്ളവർക്ക് അവസരം.
യോഗ്യത വിവരങ്ങൾ
സൂപ്പർവൈസർ
കാറ്ററിങ് ടെക്‌നോളജിയിൽ/ കാറ്ററിങ് സയൻസ്/ ഹോട്ടൽ മാനേജ്‌മെന്റിൽ ഡിഗ്രി.
OR
കാറ്ററിങ് ടെക്‌നോളജിയിൽ/ കാറ്ററിങ് സയൻസ്/ ഹോട്ടൽ മാനേജ്‌മെന്റ് എന്നിവയിൽ മൂന്ന് വർഷ ഡിപ്ലോമ.
OR
Std X pass with Diploma / Certificate in Catering / Food Production / Food & Beverage of minimum one year duration with 5 years’ post qualified supervisory experience in a Canteen / Classified Star Hotel.
കുക്ക് കം ബെയറർ
പത്താം ക്ലാസ് വിജയം കൂടെ ഫുഡ് പ്രൊഡക്ഷൻ/ കുക്കിങ്ങിൽ സർട്ടിഫിക്കറ്റ്.
വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്തുള്ള അഞ്ച് വർഷത്തെ എക്‌സ്പീരിയൻസ്.
ശമ്പള വിവരങ്ങൾ
കാന്റീന് സൂപ്പർവൈസർ തസ്തികയിൽ 25000, കുക്ക് കം ബെയറർ തസ്തികയിൽ 22000 ശമ്പളമായി ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫാക്ടിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ജോബ് ഓപ്പണിങ്‌സ് തിരഞ്ഞെടുക്കുക. കുക്ക്, സൂപ്പർവൈസർ വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക..
അപേക്ഷ നൽകുന്നതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ലഭ്യമായ മാതൃകയിൽ അപേക്ഷ പൂരിപ്പിക്കുക. വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം സബ്മിറ്റ് ചെയ്യുക.
ശേഷം അപേക്ഷ ഫോമിന്റെ പകർപ്പും, യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം
DGM (HR), HR Department, FEDO Building, FACT, Udyogamandal, PIN- 683501 എന്ന വിലാസത്തിലേക്ക് രജിസ്റ്റേർഡ് പോസ്റ്റ് ചെയ്യുക. പോസ്റ്റിന് മുകളിലായി ''Application for the post of (____) Ad. 09/2025 എന്ന് രേഖ പ്പെടുത്തണം
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 17 ആണ്. അപേക്ഷ രജിസ്റ്റേർഡ് അയക്കേണ്ട അവസാന തീയതി നവംബർ 24.