സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരങ്ങൾ.
യങ് പ്രൊഫഷണല്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവുകളിലേക്കാണ് നിയമനം. ഇന്റര്‍വ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
ഐ.സി.എ.ആര്‍- സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാന്‍ അവസരം. യങ് പ്രൊഫഷണല്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
യങ് പ്രൊഫണല്‍ 01 ഒഴിവ്ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ02 ഒഴിവ്.
പ്രായപരിധി
യങ് പ്രൊഫണല്‍ 21നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ പുരുഷന്‍മാര്‍ക്ക് 35 വയസും, സ്ത്രീകള്‍ക്ക് 45 വയസുമാണ് പ്രായപരിധി.
യോഗ്യത
യങ് പ്രൊഫണല്‍.
ഫിഷറീസ് സയന്‍സ് / സുവോളജി അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രി. മറൈന്‍, ഫിഷറീസ് മേഖലകളില്‍ മുന്‍പരിചയം.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ
മോളിക്യൂലാര്‍ ബയോളജി/ ബയോടെക്‌നോളജി/ ബയോഇന്‍ഫര്‍മാറ്റിക്‌സ്/ ജെനറ്റിക്‌സ്/ ഫിഷറീസ്/ മറൈന്‍ ബയോളജി/ ലൈഫ് സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. നെറ്റ് യോഗ്യത വേണം.
നീന്തല്‍ അറിയുന്നവരും, കടലിലൂടെ യാത്ര ചെയ്യാന്‍ സന്നദ്ധരുമായിരിക്കണം.
ശമ്പളം യങ് പ്രൊഫണല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 ശമ്പളം ലഭിക്കും.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ പ്രതിമാസം 37000 രൂപ ശമ്പളമായി ലഭിക്കും.
ഇന്റര്‍വ്യൂ യങ് പ്രൊഫണല്‍ താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 14ന് രാവിലെ 9.30ന് ICAR- Tuticorin Regional Station of CMFRI, South Beach Road, Near Roche Park, Thootukudi, Tamilnadu എന്ന വിലാസത്തില്‍ എത്തണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിവിയും, സര്‍ട്ടിഫിക്കറ്റ് കോപ്പികളും എന്ന മെയിലിലേക്ക് നവംബര്‍ 12ന് മുന്‍പായി അയക്കണം.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 14ന് നടക്കുന്ന ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.