കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ അവസരങ്ങൾ.

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ അവസരങ്ങൾ. 
കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025 ലെ മെഗാ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഇറക്കിയിരിക്കുന്നു.

ജൂനിയർ ക്ലർക്ക്,ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ തസ്‌തികകളിലാണ് നിയമനം നടക്കുന്നത്.കേരളത്തിലെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളിൽ ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർ 10/11/2025 മുൻപായി അപേക്ഷിക്കാം.

തസ്തികയും, ഒഴിവുകളും ചുവടെ

കേരള ‌സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് സഹകരണ ബാങ്കുകളിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ.

സെക്രട്ടറി: 4.
അസിസ്റ്റന്റ് സെക്രട്ടറി: 06.
ജൂനിയർ ക്ലർക്ക്/ കാഷ്യർ : 88.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ : 04.
ഡാറ്റ എൻട്രി ഓപ്പറേറ്റർ : 04.
ടൈപ്പിസ്റ്റ് : 1.
ആകെ : 107.

അടിസ്ഥാന ശമ്പള വിവരങ്ങൾ

1) സെക്രട്ടറി – 23,310 മുതൽ 69,250 വരെ.
2) അസിസ്റ്റന്റ് സെക്രട്ടറി – 15,320 മുതൽ 66,470 വരെ.
3) ജൂനിയർ ക്ലർക്ക് – 8750 മുതൽ 51650 വരെ.
4) സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ – 23,310 മുതൽ 68,810വരെ.
4) ഡാറ്റ എൻട്രി ഓപ്പറേറ്റർ – 16,890 രൂപമുതൽ 46830 രൂപവരെ.

പ്രായപരിധി വിവരങ്ങൾ

18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായ പരിധിയിൽ ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

ഡാറ്റ എൻട്രി ഓപ്പറേറ്റർ 
അംഗീകൃത സർവകലാശാല ബിരുദം അംഗീകൃത ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ് സമാന തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ജൂനിയർ ക്ലർക്ക്.


പത്താം ക്ലാസ് വിജയം. ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സ് പാസായിരിക്കണം.

അസിസ്റ്റന്റ് സെക്രട്ടറി 
50 ശതമാനം മാർക്കോടെ ഡിഗ്രി കൂടെ സഹകരണ ഹയർ ഡിപ്ലോമ. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് HDC. അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ‌് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിഎസ്സി, എംഎസ്സി അല്ലെങ്കിൽ അംഗീകൃത ബികോം ബിരുദം.

സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി /MCA/മാസ്ക് മൂന്ന് വർഷത്തെ ജോലി പരിചയം.

സെക്രട്ടറി 
HDC & BM ൽ ബിരുദം, അക്കൗണ്ടന്റായി ഏഴ് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിന് മുകളിൽ തസ്ത‌ികയിൽ. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്സി (കോ-ഓപ്പറേഷൻ & ബാങ്കിങ്), അക്കൗണ്ടൻ്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ അതിന് മുകളിലോ സഹകരണ ബാങ്കിൽ OR 

ബിസിനസ് അഡ്മ‌ിനിസ്ട്രേഷൻ പിജി അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായി എംകോം അല്ലെങ്കിൽ ബാങ്കിങ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവവും സഹകരണ യോഗ്യതയും ഉള്ള ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടൻറുമാരിൽ അംഗത്വം OR ബികോം (സഹകരണം) അക്കൗണ്ടൻ്റായി ഏഴ് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിന് മുകളിലുള്ള തസ്‌തികയ്യം.

തെരഞ്ഞെടുപ്പ് രീതി

കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷയും, ബന്ധപ്പെട്ട സഹകരണ ബാങ്കുകളിൽ നടത്തുന്ന ഇൻറർവ്യൂവിൻ്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.

അപേക്ഷ ഫീസ്: ഉദ്യോഗാർഥികൾക്ക് ഒന്നിൽക്കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പടെ ഉള്ളവർക്കും ഒരു സംഘം/ ബാങ്കിന് 150 രൂപയും, തുടർന്നുള്ള ഓരോ സംഘം /ബാങ്കിനും 50 രൂപവീതവും അധികമായി പരീക്ഷാഫീസ് അടയ്ക്കണം.

പട്ടികജാതി / പട്ടികവർഗ വിഭാഗത്തിന് അപേക്ഷയിലെ സംഘം / ബാങ്കിന് 50 രൂപയും തുടർ ന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.പരീക്ഷാഫീസിനോടൊപ്പം 18% GST കൂടി അടയ്ക്കണം.

എങ്ങനെ അപേക്ഷ നൽകാം

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്സൈറ്റ് ഓപ്പൺ ആക്കി കര്യർ പേജ് വഴി അപേക്ഷിക്കുക. 


ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയക്കി അപേക്ഷ നൽകണം. 10/11/2025 ആണ് ലാസ്റ്റ് ഡേറ്റ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain