സാക്ഷരതാ മിഷനിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

സാക്ഷരതാ മിഷനിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.
സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ഹയര്‍ സെക്കന്‍ഡറി, പത്താംക്ലാസ് തുല്യതാ കോഴ്‌സുകളുടെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലേക്ക് അധ്യാപകരുടെ പാനല്‍ രൂപീകരിക്കും.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കോണമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അക്കൗണ്ടന്‍സി, ഹിസ്റ്ററി, സോഷ്യോളജി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സെറ്റും. 

പത്താം ക്ലാസ് - മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി വിഷയങ്ങളില്‍ ബിരുദവും ബി.എഡും (ഐ.ടി ഒഴികെ). വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പാനല്‍ രൂപീകരണം.
നിയമനകാലാവധി: മൂന്ന് വര്‍ഷം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, തേവള്ളി, കൊല്ലം വിലാസത്തില്‍ നവംബര്‍ 12 ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. 

വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കേരളം മലപ്പുറം സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (പീഡിയാട്രീഷന്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഡോക്യുമെന്റേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്തറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

മാട്രണ്‍/കെയര്‍ടേക്കര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

ആലപ്പുഴ കേപ് നഴ്സിംഗ് കോളേജിലെ ഗേള്‍സ് ഹോസ്റ്റലിൽ മാട്രണ്‍/കെയര്‍ടേക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റല്‍ മാനേജ്മെന്റ്, വിദ്യാര്‍ഥി ക്ഷേമ പരിശീലനം, റെസിഡന്‍ഷ്യല്‍ കെയര്‍ തുടങ്ങിയ മേഖലകളില്‍ അനുഭവ പരിചയമുള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 

വിദ്യാഭ്യാസ, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുന്‍ഗണന.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് കോപ്പികൾ എന്നിവയുമായി നവംബര്‍ 11 ന് രാവിലെ 11 മണിക്ക് കേപ് നഴ്സിംഗ് കോളേജിൽ ഹാജരാകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain