ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ അവസരങ്ങൾ.
ജില്ലാ ശുചിത്വ മിഷൻ ഓഫീസിലെ ഇലക്ട്രിക് കാർ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നവംബർ നാലിന് രാവിലെ 11 ന് ആണ് വാക്ക്-ഇൻ-ഇന്റർവ്യൂ.
യോഗ്യത :ഏഴാം ക്ലാസ് പാസായ, ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. അപ്രക്ഷകർക്ക് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തൃശൂർ ജില്ലാ പഞ്ചായത്തിലെ ശുചിത്വ മിഷൻ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ- 0487 2360154.
വിജ്ഞാൻ സാഗർ സയൻസ് ആന്റ് ടെക്നോളജി പാർക്ക് ട്രെയിനികൾക്കായി അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻ സാഗർ സയൻസ് ആന്റ് ടെക്നോളജി പാർക്ക്, എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. ഒരു വർഷമാണ് പരിശീലന കാലാവധി. ബിടെക് (ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് /ഐടി), ഡിപ്ലോമ (ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് /ഐ.ടി) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബി.ടെക് യോഗ്യതയുള്ള ഒരാൾക്ക് പ്രതിമാസം 7000 രൂപയും ഡിപ്ലോമ യോഗ്യതയുള്ള ഒരാൾക്ക് പ്രതിമാസം 5000 രൂപയും സ്റ്റൈപൻഡായി നൽകും.
താത്പര്യമുള്ളവർ സ്പെഷ്യൽ ഓഫീസർ, വിജ്ഞാൻസാഗർ, രാമവർമപുരം.പി.ഒ, തൃശ്ശൂർ -680631 എന്ന വിലാസത്തിൽ 2025 നവംബർ പത്തിനകം അപേക്ഷ സമർപ്പിക്കണം.
2) കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 6ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഒരൊഴിവാണുള്ളത്.
യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി). പ്രായം: 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം,