ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിൽ അവസരങ്ങൾ.

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ മില്ലിലേക്ക്  അവസരങ്ങൾ. 
വിവിധ തസ്തികകളിലായി കരാര്‍ ജീവനക്കാരെയാണ് നിയമിക്കുന്നത്. അറ്റന്‍ഡന്റ്, അസിസ്റ്റന്റ്, ഓപ്പറേറ്റര്‍ ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഓയില്‍ പാം ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ വിവരങ്ങള്‍ അറിയുക.

ഓയിൽ പാം ഇന്ത്യയിൽ വിവിധ തസ്തികളിലായി ജോലി നേടാൻ ഇപ്പോൾ അവസരം വന്നിട്ടുണ്ട്. താൽക്കാലിക നിയമനമാണ്.

വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു

ബോയ്‌ലർ അറ്റണ്ടന്റ്.
മെക്കാനിക്കൽ അസിസ്റ്റന്റ്. ഇലക്ട്രീഷ്യൻ 
ഫിറ്റർ
വെൽഡർ
ഓപ്പറേറ്റർ
ജെസിബി ഓപ്പറേറ്റർ
പ്ലാന്റ് ഓപ്പറേറ്റർ 
തുടങ്ങിയ ഒഴിവുകൾ

സ്ഥലം: Palm ഓയിൽ മില്ല്, എരൂർ എസ്റ്റേറ്റ്, കൊല്ലം

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത വിവരങ്ങൾ

ബോയിലര്‍ അറ്റന്‍ഡന്റ്
ഐടി ഐ ഫിറ്റര്‍ ട്രേഡ് അല്ലെങ്കില്‍ തത്തുല്യം. സെക്കന്റ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റ്.

മെക്കാനിക്കല്‍ അസിസ്റ്റന്റ്
മെക്കാനിക്കല്‍ ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ വിഎച്ച്എസ്ഇ.
മെക്കാനിക്കല്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.


ഇലക്ട്രീഷ്യന്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
വയര്‍മാന്‍ ലൈസന്‍സ്, സൂപ്പര്‍വൈസറി സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ.

ഫിറ്റര്‍
ഫിറ്റര്‍ ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം.
സമാന തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പരിചയം.

ഫിറ്റര്‍ (മെഷീനിസ്റ്റ്)
വെല്‍ഡിങ്ങില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിഎച്ച്എസ്ഇ.
വെല്‍ഡിങ് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

വെല്‍ഡര്‍
വെല്‍ഡിങ്ങില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വിഎച്ച്എസ്ഇ.
വെല്‍ഡിങ്  മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

വെയ് ബ്രിഡ്ജ് ഓപ്പറേറ്റര്‍
പത്താം ക്ലാസ് വിജയം.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ആറുമാസ ഡിപ്ലോമയും, രണ്ട് വര്‍ഷത്തെ എക്‌സ്പീരയന്‍സും.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ചുവടെ നല്‍കിയ ലിങ്ക് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് കരാര്‍ റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ നല്‍കുക.


അപേക്ഷ ഫോമിനോടൊപ്പം, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ അയക്കണം.ശേഷം ഇവ ഉള്‍പ്പെടെ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുള്ള അഡ്രസിലേക്ക് ഡിസംബര്‍ 5ന് മുന്‍പായി അയക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain