പാരാ ലീഗൽ വോളന്റിയർ മുതൽ അവസരങ്ങൾ.
മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി വർക്കർമാർ, എം.എസ്.ഡബ്ല്യൂ/ നിയമ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങി താല്പര്യമുള്ള എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, ഫോൺ നമ്പർ, പാസ്‍പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ 10നകം മാനന്തവാടി കോടതിയിൽ പ്രവർത്തിക്കുന്ന താലൂക് ലീഗൽ സർവ്വീസസ് കമ്മിറ്റി ഓഫീസിൽ ലഭ്യമാക്കണം.
2.പാരാ ലീഗല്‍ വോളന്റിയര്‍ നിയമനം
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്ക് കൂടാതെ കോഴഞ്ചേരി, തിരുവല്ല,അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും 1 year പാരാ ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നുണ്ട്. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സര്‍വീസസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകൻ പേരും,മേല്‍ വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ, ചിത്രം, ഫോണ്‍ നമ്പര്‍ എന്നിവ ഉൾപ്പെടെ അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനെ അപേക്ഷ സമര്‍പ്പിക്കുക.
അവസാന തീയതി ഡിസംബര്‍ എട്ട്. ഫോണ്‍ - 0468 2220141.
3.പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഭിമുഖം
ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയിലേക്ക് ജൂലൈ 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ പൂര്‍ത്തിയാക്കുകയും ചെയ്ത 95 പേരുടെ അഭിമുഖം (രണ്ടാം ഘട്ടം) ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും.
ഉദ്യോഗാർഥികൾ അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്തെടുക്കണം.
ഇനി അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാ എങ്കിൽ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.