മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെൻ്റിൽ പ്രോജക്ടിൽ അവസരങ്ങൾ.
കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെൻ്റിൽ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 134 ഒഴിവുണ്ട്. നിയമനം രാജ്യത്ത് എവിടെയുമാവാം.പ്രോജക്ട് സയന്റിസ്റ്റ് (E): ഒഴിവ്-1, ശമ്പളം: 1,23,100 എച്ച്. ആർ.എ.യും. പ്രായം: 50 കവിയരുത്.
പ്രോജക്ട് സയന്റിസ്റ്റ് (III): ഒഴിവ് -13, ശമ്പളം: 78,000 എച്ച്. ആർ.എ.യും. പ്രായം: 45 കവിയരുത്.
പ്രോജക്ട് സയന്റിസ്റ്റ് (II): ഒഴിവ്-29, ശമ്പളം: 67,000 എച്ച്.
ആർ.എ.യും. പ്രായം: 40 കവിയരുത്.
പ്രോജക്ട് സയന്റിസ്റ്റ് (I): ഒഴിവ്-64, ശമ്പളം: 56,000 എച്ച്. ആർ.എ.യും. പ്രായം: 35 കവിയരുത്.
സയന്റിഫിക് അസിസ്റ്റന്റ്: ഒഴിവ്-25, ശമ്പളം: 29,200 എച്ച്. ആർ.എ.യും. പ്രായം: 30 കവിയരുത്.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: ഒഴിവ്-2, ശമ്പളം: 29,200 എച്ച്.ആർ.എ.യും.
പ്രായം: 30 കവിയരുത്.
അപേക്ഷ രീതി
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ https://mausam.imd. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14.
വെബ്സൈറ്റ്: https://mausam.imd.gov.in
ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ നിയമനം
തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻ്ററിലുള്ള പ്രൊഡക്ഷൻ ആൻ്റ് മെയി൯റനൻസ് വിഭാഗത്തിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.എസ്.സി യോഗ്യതയും, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് സർവീസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. http://pmdamc.ihrd.ac.in/ വെബ്സൈടറ്റ് വഴി നവംബർ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.