ആകാശവാണിയിലും ദൂരദർശനിലും അവസരങ്ങൾ
പ്രസാർ ഭാരതിയിൽ കോപ്പി എഡിറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 29 ഒഴിവുകളുണ്ട്. ദൂരദർശൻ, ആകാശവാണി കേന്ദ്രളിലാണ് ഒഴിവുകൾ. ഇതിൽ മൂന്നൊഴിവ് തിരുവനന്തപുരത്താണ് (ദൂരദർശൻ-2, ആകാശവാണി-1).
ഒരുവർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ നീട്ടിനൽകും
ശമ്പളം: 35,000 രൂപ.
യോഗ്യത: ബിരുദവും മാധ്യമ
മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ ജേണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം/പി.ജി. ഡിപ്ലോമയും മാധ്യമരംഗത്ത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷകർക്ക് ഇംഗ്ലീഷ്/ഹിന്ദിയിലും പ്രാദേശിക ഭാഷയിലും പ്രാവീണ്യമുണ്ടാകണം.
പ്രായം: 35 വയസ്സിൽ താഴെ.
അപേക്ഷ: ഓൺലൈനായി വെബ് ലിങ്ക് മുഖേന) അപേക്ഷിക്കണം.
അവസാന തീയതി:ഡിസംബർ 3. വിശദവിവരങ്ങൾ വെബ്സൈറ്റ് https://prasarbharati.gov.in സന്ദർശിക്കുക.
2. പി എസ് സി അഭിമുഖം
ജില്ലയില്‍ എല്‍ എസ് ജി ഡി വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച 101 ഉദ്യോഗാര്‍ഥികളുടെ അഭിമുഖ പരീക്ഷ ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കെപിഎസ് സി കണ്ണൂര്‍ ജില്ലാ ഓഫീസിലും ഡിസംബര്‍ മൂന്നിന്കാസര്‍ഗോഡ് ജില്ലാ ഓഫീസിലും നടക്കും.
ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും സ്ഥലത്തും നേരിട്ട് എത്തണം.