കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (KCMMF)- മിൽമയിൽ സ്റ്റെനോ​ഗ്രാഫർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം ഡിസംബർ 3ന് അവസാനിക്കും. ആകെയുള്ള ഒരു ഒഴിവിലേക്ക് കേരള പി.എസ്.സി മുഖേന സ്ഥിര നിയമനമാണ് നടക്കുന്നത്. ഉദ്യോഗാർഥികൾ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 

തസ്തിക സ്‌റ്റെനോഗ്രാഫർ ഗ്രേഡ് II/ സ്റ്റെനോ ടൈപ്പിസ്റ്റ് IIസ്ഥാപനം കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (MILMA)ഒഴിവുകള്‍01കാറ്റഗറി നമ്പർ417/2025അപേക്ഷ നൽകേണ്ട അവസാന തീയതിഡിസംബർ 03

തസ്തികയും ഒഴിവുകളും

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ)യിൽ സ്റ്റെനോഗ്രാഫർ, സ്റ്റനോ ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,980 മുതൽ 89,460 ശമ്പളമായി ലഭിക്കും. 

പ്രായപരിധി 

18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ 02/01/1985 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. 

മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്. 

യോ​ഗ്യത

​അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Graduation in any discipline).

​ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് ഹയർ) KGTE അല്ലെങ്കിൽ അതിന് തത്തുല്യം.
​ടൈപ്പ്റൈറ്റിംഗ് (മലയാളം ലോവർ) KGTE അല്ലെങ്കിൽ അതിന് തത്തുല്യം.
​ഷോർട്ട്ഹാൻഡ് (ഇംഗ്ലീഷ് ഹയർ) KGTE അല്ലെങ്കിൽ അതിന് തത്തുല്യം.
​ഷോർട്ട്ഹാൻഡ് (മലയാളം ലോവർ) KGTE അല്ലെങ്കിൽ അതിന് തത്തുല്യം.

​സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള/ഡാറ്റാ എൻട്രി ഓപ്പറേഷനിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ തത്തുല്യം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification -ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain