സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരങ്ങൾ.

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL) ല്‍ അവസരങ്ങൾ.

മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍) തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 124 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അവസാന തീയതി: ഡിസംബര്‍ 5

തസ്തികയും ഒഴിവുകളും
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ- മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 124.

PostVacancyകെമിക്കല്‍ 5സിവില്‍ 14കമ്പ്യൂട്ടര്‍4ഇലക്ട്രിക്കല്‍44ഇന്‍സ്ട്രുമെന്റേഷന്‍7മെക്കാനിക്കല്‍30മെറ്റലര്‍ജി20

പ്രായപരിധി
28 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗര്‍ഥികള്‍ 1997 ഡിസംബര്‍ 5നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം.

എസ്.സി, എസ്.ടി, ഒബിസി മറ്റ് വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന കാലയളവില്‍ പ്രതിമാസം 50,000 ശമ്പളമായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ നിയമിക്കും. ശമ്പളം 60,000 ഉയര്‍ത്തും. 

യോഗ്യത
സമാന മേഖലയില്‍ 65 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയരിക്കണം. 

തെരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ 200 മാര്‍ക്കിന്റെ പരീക്ഷ, രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കണം. 

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 1050, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 300. 

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

വെബ്‌സൈറ്റ്: https://sailcareers.com/   

SAIL has announced 124 vacancies for Management Trainee (Technical) posts. Eligible candidates can apply online via the official SAIL website.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain