ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ അവസരങ്ങൾ.
ഇന്റലിജൻസ് ബ്യൂറോ (IB) അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/ടെക് (ACIO-II/Tech) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.1) തസ്തികയുടെ പേര്: അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/ടെക് (ACIO-II/Tech).
2) ശമ്പള സ്കെയിൽ (സാലറി) ലെവൽ: 44,900 – 1,42,400.
ഒഴിവുകളുടെ എണ്ണം: 258.അപേക്ഷ രീതി: ഓൺലൈൻ. അവസാന തീയതി: 16.11.2025.
യോഗ്യത വിവരങ്ങൾ
GATE 2023, 2024, അല്ലെങ്കിൽ 2025 പരീക്ഷകളിൽ യോഗ്യതാ കട്ട്-ഓഫ് മാർക്ക് നേടിയിരിക്കണം
എഞ്ചിനീയറിംഗ് ബിരുദം (Graduate Degree in Engineering – B.E./B.Tech)
അല്ലെങ്കിൽ
മാസ്റ്റേഴ്സ് ബിരുദം (Master’s Degree in Science/MCA).
പ്രായപരിധി വിവരങ്ങൾ (Age Limit)
16.11.2025 പ്രകാരം കണക്കാക്കുന്ന കുറഞ്ഞതും കൂടിയതുമായ പ്രായപരിധി താഴെ നൽകുന്നു.
SC/ST വിഭാഗക്കാർക്ക്: 5 വർഷം
OBC വിഭാഗക്കാർക്ക്: 3 വർഷം
സർക്കാർ ജീവനക്കാർക്ക് (Departmental candidates): 40 വയസ്സുവരെ
വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾ, കോടതി മുഖേന വേർപിരിഞ്ഞ സ്ത്രീകൾ എന്നിവർക്ക്: UR-35, OBC-38, SC/ST-40 വയസ്സുവരെ.
സാലറിയും അലവൻസുകളും
ലെവൽ 7 (44,900 – 1,42,400).
സ്പെഷ്യൽ സെക്യൂരിറ്റി അലവൻസ് (Special Security Allowance) അടിസ്ഥാന ശമ്പളത്തിന്റെ 20%.
മറ്റ് സർക്കാർ അലവൻസുകൾക്ക് പുറമെയാണിത്.
അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിന് പകരമായി (30 ദിവസത്തെ പരിധിയോടെ).
അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സമർപ്പിക്കാൻ കഴിയൂക ഒള്ളു. മറ്റേതെങ്കിലും രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കില്ല.
എസ്ബിഐ ചലാൻ വഴി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി (ഓഫ്‌ലൈൻ): 18.11.2025.