കേരള പി.എസ്.സി മുസ് ലിം വിഭാഗക്കാർക്ക് മാത്രമായി നടത്തുന്ന എൻസിഎ റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്ഥാപനംവനം വന്യജീവി അവസാന തീയതി December 03അപേക്ഷിക്കേണ്ട രീതി Onlineകാറ്റഗറി നമ്പർ 435/2025
തസ്തികയും ഒഴിവുകളും
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണ് വന്നിട്ടുള്ളത്. ഇടുക്കി ജില്ലയിലാണ് നിയമനം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 മുതൽ 63,700 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
19നും 33നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1992 നും 01.01.2006 -നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
കേരള സർക്കാരിന്റെ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ശാരീരിക യോഗ്യതകൾ
പുരുഷ ഉദ്യോഗാർഥികൾക്ക് 168 സെ.മീ ഉയരം വേണം. നെഞ്ചളവ് 81 സെ.മീറ്ററും, 5 സെ.മീ വികാസവും. കൂടാതെ 2 കിലോമീറ്റർ ദൂരം 13 (പതിമൂന്ന്) മിനിറ്റിനുളളിൽ ഓടി വിജയകരമായി പൂർത്തിയാക്കണം.
വനിത ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 157 സെ.മീ ഉയരം മതിയാവും. കൂടാതെ 2 കിലോമീറ്റർ ദൂരം 15 (പതിനഞ്ച്) മിനിറ്റിനുളളിൽ ഓടി വിജയകരമായി പൂർത്തിയാക്കണം.
കായിക ക്ഷമത പരീക്ഷ
പുരുഷ ഉദ്യോഗാർത്ഥികൾ
താഴെ പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.
100 മീറ്റർ ഓട്ടം 14 സെക്കന്റ്ഹൈ ജംപ് 132.2 സെ.മീ.ലോംഗ് ജംപ് 457.2 സെ.മീ.പുട്ടിംഗ് ദ ഷോട്ട് (7264.ഗ്രാം) 609.6 സെ.മീ.ത്രോയിംഗ് ദ ക്രിക്കറ്റ് ബാൾ 6096 സെ.മീ.റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്)365.80 സെ.മീപുൾ അപ്സ് അഥവാ ചിന്നിംഗ് 8 തവണ1500 മീറ്റർ ഓട്ടം. 5 മിനിറ്റ് 44 സെക്കന്റ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.