വാണിജ്യ വകുപ്പിന്റെ റബ്ബര്‍ ബോര്‍ഡില്‍ അവസരങ്ങൾ.

കേന്ദ്ര വാണിജ്യ വകുപ്പിന്റെ റബ്ബര്‍ ബോര്‍ഡില്‍ അവസരങ്ങൾ. 

സയന്റിസ്റ്റ്, ഇലക്ട്രീഷ്യന്‍,എഞ്ചിനീയര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം.
അവസാന തീയതി: ഡിസംബര്‍ 1.

തസ്തികയും ഒഴിവുകളും

സയന്റിസ്റ്റ് സി-അഗ്രോണമി/സോയിൽസ്-ഒഴിവ് 1, ക്രോപ് മാനേജ്മെന്റ് 1, ക്രോപ് ഫിസിയോളജി 1, ജനോം 1, പ്രോസസിങ്/ടെക്നോളജി 1; സയന്റിസ്റ്റ് ബി- സോയിൽസ് 2, അഗ്രോണമി 3, ക്രോപ് ഫിസിയോളജി 3, ഫിസിയോളജി/ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി 1, അഗ്രികൾചർ ഇക്കണോമിക്സ്/ഇക്കണോമിക്സ് 2, അഗ്രോ മെറ്റിയറോളജി 2, ബോട്ടണി/ക്രോപ് പ്രൊപ്പഗേഷൻ 2, ബോട്ടണി/പ്ലാന്റ് ബ്രീഡിങ് 1, റബർ ടെക്നോളജി 2, ബയോ ടെക്നോളജി/മോളിക്യുലർ ബയോളജി 1; അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്)-1, മെക്കാനിക്കൽ എൻജിനീയർ 1; സയന്റിസ്റ്റ്-എ-റിമോട്ട് സെൻസിങ് 1, ബയോ ഇൻഫർമാറ്റിക്സ് 1, അഗ്രോണമി 2, ബോട്ടണി/പ്ലാന്റ് ബ്രീഡിങ് 1, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്​പെക്ടർ 2, സയന്റിഫിക് അസിസ്റ്റന്റ് 10, സിസ്റ്റംസ് അസിസ്റ്റന്റ് ഹാർഡ് വെയർ ആൻഡ് നെറ്റ്‍വർക്കിങ് 1, ജൂനിയർ ടെക്നിക്കൽ ഓഫിസർ (ഹൗസ് കീപ്പിങ്) 1, ജൂനിയർ ടെക്നിക്കൽ ഓഫിസർ (എ.സി ആൻഡ് റെഫ്രിജറേഷൻ) 1, ഇലക്ട്രീഷ്യൻ 3, ഹിന്ദി ടൈപ്പിസ്റ്റ് 1, വിജിലൻസ് ഓഫിസർ (ഡെപ്യൂട്ടേഷൻ) 1.

പ്രായപരിധി വിവരങൾ

സയന്റിസ്റ്റ് 35 വയസ്.മെക്കാനിക്കല്‍ എഞ്ചിനീയര്‍ 40 വയസ്.സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍27 വയസ് ഇലക്ട്രീഷ്യന്‍ 30 വയസ്സയന്റിഫിക് അസിസ്റ്റന്റ് 30 വയസ്ഹിന്ദി ടൈപ്പിസ്റ്റ് 27 വയസ്ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ഹൗസ് കീപ്പിങ്) 30 വയസ്സിസ്റ്റം അസിസ്റ്റന്റ്30 വയസ്വിജിലന്‍സ് ഓഫീസര്‍50 വയസ്.

യോഗ്യത വിവരങ്ങൾ

മെക്കാനിക്കല്‍ എഞ്ചിനീയര്‍ 
ബിഇ/ ബിടെക് (മെക്കാനിക്കല്‍ എഞ്ചിനീയറിങ്). രണ്ട് വര്‍ഷത്തെ ജോലിപരിചയം.

ഇലക്ട്രീഷ്യന്‍ 
പത്താം ക്ലാസ് വിജയം. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

സയന്റിഫിക് അസിസ്റ്റന്റ് 
ബോട്ടണി/ കെമിസ്ട്രി/ സുവോളജിയില്‍ ഡിഗ്രി. ലാബ് ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഹിന്ദി ടൈപ്പിസ്റ്റ് 
പ്ലസ് ടു വിജയം. ഹിന്ദി ടൈപ്പിങ്ങില്‍ പരിജ്ഞാനം. മൈക്രോസോഫ്റ്റ് വേര്‍ഡ് പരിജ്ഞാനം അഭികാമ്യം.

ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ഹൗസ് കീപ്പിങ്) 
സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. സിവില്‍ ജോലികളില്‍ അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

സിസ്റ്റം അസിസ്റ്റന്റ് 
കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടി എന്നിവയില്‍ ഡിഗ്രി.

വിജിലന്‍സ് ഓഫീസര്‍ 
ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് തസ്തികയില്‍ കുറയാത്ത റാങ്കുള്ളവര്‍.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ റബര്‍ ബോര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക.


അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 1. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain