അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഉൾപ്പെടെ അവസരങ്ങൾ.
എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 200 മുകളിൽ ഒഴിവുകളിലേയ്ക്ക് നവംബർ 15 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നുണ്ട്, താല്പര്യം ഉള്ളവർ സർട്ടിഫിക്കറ്റ് കയ്യിൽ കരുതി നേരിട്ട് ഇന്റർവ്യൂ അറ്റന്റ്ചെയ്യുക, ഒഴിവുകൾ, മറ്റു വിവരങ്ങൾ ചുവടെ നൽകുന്നു.ജോലി ഒഴിവുകൾ - Nurse, Nurse Trainee physical educator , PMS Attendant,
1) ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി നവംബർ 10 മുതൽ 15വരെ തീയതികളിൽ കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
2) റജിസ്‌ട്രേഷൻ തീയതി :10 november 2025 to 15 november 2025
ഇന്റർവ്യൂ തിയതി : 15 november 2025.
3) റജിസ്‌ട്രേഷൻ നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം.
4) സമയം:രാവിലെ 10.00 മുതൽ 5 മണിവരെ.
2) ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷിക്കാം.
കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ പ്രവർത്തിക്കുന്ന 32-ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുളള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 15. .
അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികമായി നിയമനം.
ഈഴവ_ തീയ_ബില്ലവ വിഭാഗക്കാരില്‍ നിന്നും ഇപ്പോൾ അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു
യോഗ്യത വിവരങ്ങൾ:
അക്കൗണ്ട്‌സില്‍ ബിരുദം-ഡിപ്ലോമ or അക്കൗണ്ട് ഒരു വിഷയമായി പഠിച്ച മറ്റ് ബിരുദവും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 - 40 വയസ്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം : 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.