ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അവസരങ്ങൾ.
ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ (ഒരു ഗവൺമെന്റ് ഓഫ് ഇന്ത്യ എന്റർപ്രൈസ്), അമ്പലമുകൾ, കൊച്ചി, അപ്രന്റീസ് നിയമം, 1961 പ്രകാരം അപ്രന്റിസ്‌ഷിപ്പ് പരിശീലനത്തിനായി ഓൺലൈൻ അപേക്ഷകൾ (Apprenticeship Training Portal: apprenticeshipindia.gov.in വഴി) ക്ഷണിക്കുന്നു.പരിശീലനത്തിനായി ITI, B.Sc (കെമിസ്ട്രി) എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ട്രേഡ് (ITI) അപ്രന്റീസസ്
യോഗ്യത : അംഗീകൃത സ്ഥാപനത്തിലെ ITI (NCVT or SCVT നൽകിയ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ്) ഫുൾ ടൈം കോഴ്‌സ്.
ട്രെയ്ഡ്: , Electrician,Welder, , Mechanic Diesel, Turner, Fitter, Electrician, ,Machinist Instrument Mechanic
ട്രേഡ് (B.Sc) അപ്രന്റീസസ്
യോഗ്യത :അംഗീകൃത സ്ഥാപനത്തിൽ/യൂണിവേഴ്സിറ്റിയിൽ നിന്നുള്ള B.Sc. Chemistry ഫുൾ ടൈം കോഴ്‌സ്. Laboratory Asst (Chemical Plant).
മാർക്കിന്റെ മാനദണ്ഡം:
യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
SC/ST/PwBD വിഭാഗക്കാർക്ക് 50% മാർക്ക് മതി.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 26.11.2025.
തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റീസുകൾക്ക് സാധാരണ വാടകയിൽ താമസസൗകര്യവും (Accommodation) ഓഫീസ് സമയങ്ങളിൽ സബ്‌സിഡിയോടെയുള്ള കാന്റീൻ സൗകര്യവും ലഭിക്കും.
അപേക്ഷകൾ https://www.apprenticeshipindia.gov.in/ എന്ന പോർട്ടൽ വഴി മാത്രമേ സമർപ്പിക്കാവൂ. മറ്റ് രീതിയിലുള്ള അപേക്ഷകൾ പരിഗണിക്കില്ല.
നിശ്ചിത യോഗ്യതയിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഷോർട്ട് ലിസ്റ്റിംഗ്.
ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ/ഡോക്യുമെന്റുകൾ പരിശോധിക്കുന്നതിനായി വിളിക്കും. പ്രായം, യോഗ്യത, ജാതി, വൈകല്യം തുടങ്ങിയവയുടെ തെളിവുകൾക്കായി ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷനെ തുടർന്ന് എഴുത്തുപരീക്ഷ/സ്കിൽ ടെസ്റ്റ്/ഇന്റർവ്യൂ എന്നിവ ഉണ്ടാകും.