കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ അവസരങ്ങൾ.
കൊച്ചിൻ ഷിപ്പിയാർഡ് വിവിധ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജോലി വിവരങ്ങൾ വിശദമായി ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസിലാക്കി അപേക്ഷിക്കുക.തസ്തികയുടെ പേര്
ഓപ്പറേറ്റർ (ഫോർക്ക്ലിഫ്റ്റ് /ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം) ഒഴിവ് :24ഒഴിവുകൾ.
ഓപ്പറേറ്റർ (ഡീസൽ ക്രെയിനുകൾ) ഒഴിവ്: 03ഒഴിവുകൾ.
അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 നവംബർ 05 മുതൽ
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 നവംബർ 21 ആയിരിക്കും
അപേക്ഷിക്കേണ്ട രീതി: ഓൺലൈനായി മാത്രം അപേക്ഷിക്കാൻ സാധിക്കുക ഒള്ളു.
യോഗ്യത വിവരങ്ങൾ
ഓപ്പറേറ്റർ (ഫോർക്ക്ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം)
VII- ആം ക്ലാസ് വിജയം കൂടാതെ ഹെവി വെഹിക്കിൾ /ഫോർക്ക്ലിഫ്റ്റ് ഓപ്പറേഷൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
പ്രവർത്തി പരിജയം
ഫോർക്ക്ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം ഓപ്പറേറ്റ് ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം.
ഓപ്പറേറ്റർ (ഡീസൽ ക്രെയിനുകൾ)
യോഗ്യത: VII- ആം ക്ലാസ് വിജയം കൂടാതെ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
പ്രവർത്തി പരിജയം: ഡീസൽ ക്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം.
NB: യോഗ്യതാ പരീക്ഷ പാസായതിന് ശേഷമുള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ. 2025 നവംബർ 21 അടിസ്ഥാനമാക്കിയാണ് പ്രവർത്തി പരിചയം കണക്കാക്കുന്നത്.
പ്രായ പരിധി വിവരങ്ങൾ
ഉയർന്ന പ്രായപരിധി: 2025 നവംബർ 21 ന് 45 വയസ്സിൽ കൂടാൻ പാടില്ല.
ഇളവുകൾ (Relaxation):
ഒബിസി (OBC – Non Creamy Layer): സംവരണമുള്ള തസ്തികകളിൽ 3 വർഷം ഇളവ്.
വിമുക്തഭടന്മാർ (Ex-servicemen) / വിരമിച്ച CAPF ഉദ്യോഗസ്ഥർ: ഉയർന്ന പ്രായപരിധി 60 വയസ്സ് ആയിരിക്കും.
അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിന്, മാസം പരമാവധി 25 മണിക്കൂർ വരെ ഇരട്ടി നിരക്കിൽ അധിക മണിക്കൂർ പേയ്‌മെൻ്റ്.
തിരഞ്ഞെടുപ്പ് രീതി.
എങ്ങനെ അപേക്ഷിക്കാം (How to Apply)ഔദ്യോഗിക വെബ്സൈറ്റായ www.cochinshipyard.in (Career page -> CSL, Kochi) സന്ദർശിക്കുക.
സൈറ്റിൽ ലഭ്യമായ യൂസർ മാനുവലും FAQ-യും വായിച്ച് മനസ്സിലാക്കുക.
SAP ഓൺലൈൻ പോർട്ടലിൽ വൺ ടൈം രജിസ്ട്രേഷൻ (One time Registration) പൂർത്തിയാക്കുക.
തസ്തികയ്ക്ക് എതിരായി അപേക്ഷ സമർപ്പിക്കുക. ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കരുത്.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജാതി സർട്ടിഫിക്കറ്റ്, സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോഗ്രാഫ് എന്നിവയുടെ തെളിവുകൾക്കായി ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
നിർദ്ദേശിച്ച ഫീസ് അടയ്ക്കുക (SC/ST ഒഴികെ).
അപേക്ഷ വിജയകരമായി സമർപ്പിച്ച ശേഷം, “In process” എന്ന സ്റ്റാറ്റസ് ഉറപ്പാക്കുക.
സമർപ്പിച്ച അപേക്ഷയുടെ ഒരു സോഫ്റ്റ് കോപ്പിയോ പ്രിൻ്റൗട്ടോ നിങ്ങളുടെ റഫറൻസിനായി സൂക്ഷിക്കുക.