കേരള സർക്കാർ പി.എസ്.സി നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
തസ്തികയും ഒഴിവുകളും
ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. എസ്.ഐ.യു.സി നാടാർ വിഭാഗക്കാർക്ക് മാത്രമായി പി.എസ്.സി നടത്തുന്ന റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.
തസ്തിക
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്ഥാപനം ആരോഗ്യ വകുപ്പ് ഒഴിവുകള്‍പ്രതീക്ഷിത ഒഴിവുകൾ കാറ്റഗറി നമ്പർ 420/2025അപേക്ഷ നൽകേണ്ട അവസാന തീയതിഡിസംബർ 03
പ്രായപരിധി
23നും 39നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1986നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
1. a) യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി/കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള സ്ഥാപനം/ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ നിന്നും ലഭിച്ച ക്ലിനിക്കൽ സൈക്കോളജിയിലുളള എം.എസ്.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അല്ലെങ്കിൽ
b) യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി/കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള സ്ഥാപനം/ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ നിന്നും ലഭിച്ച സൈക്കോളജിയിലുളള എം.എ / എം.എസ്.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
2. ക്ലിനിക്കൽ സൈക്കോളജിയിലുളള എം.ഫിൽ ബിരുദം അല്ലെങ്കിൽ ആർ.സി.ഐ അംഗീകൃത യൂണിവേഴ്സിറ്റി/ കോളേജ്/കേരള സർക്കാർ ഉടമസ്ഥതയിലുളള സ്ഥാപനം / ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ / യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി എന്നിവയിൽ നിന്നും ലഭിച്ച തത്തുല്യമായ 2 (രണ്ട്) വർഷത്തെ കോഴ്സ്.
3. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയുളള റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 മുതൽ 1,15,300 ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.