അസിസ്റ്റന്റ്, വാർഡൻ, ക്ലർക്ക് തുടങ്ങിയ അവസരങ്ങൾ.

അസിസ്റ്റന്റ്, വാർഡൻ, ക്ലർക്ക് തുടങ്ങിയ അവസരങ്ങൾ.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്രൂപ്പ് ബി, സി (നോൺ ഫാക്കൽറ്റി) തസ്തികകളിൽ 1380 ഒഴിവ്. നിയമനത്തിനായി കോമൺ റിക്രൂട്മെന്റ് ടെസ്റ്റിന് (സി.ആർ.ഇ)-2025 അപേക്ഷ ക്ഷണിച്ചു. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്: www.aiimsexams.ac.in. 

ഡിസംബർ 22 മുതൽ 24 വരെയാണു പരീക്ഷ. എയിംസുകളിലും മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലുമായുള്ള ഒഴിവുകളിൽ റഗുലർ നിയമനമാണ്.

തസ്തികകൾ, ഒഴിവ്
.
അസിസ്റ്റന്റ് ഡയറ്റിഷ്യൻ/ഡയറ്റിഷ്യൻ/വാർഡൻ (17), അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ (39), ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ലോവർ ഡിവിഷൻ ക്ലർക്ക്/സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/ അപ്പർ ഡിവിഷൻ ക്ലർക്ക് (121), ജൂനിയർ എൻജിനീയർ (സിവിൽ (3), ഇലക്ട്രിക്കൽ (7), മെക്കാനിക്കൽ , അസിസ്റ്റന്റ് എൻജിനീയർ (7), ജൂനിയർ ഓഡിയോളജിസ്റ്റ്/സ്പീച്ച് തെറപ്പിസ്റ്റ്/ടെക്‌നിക്കൽ അസിസ്റ്റന്റ് (7), ഇലക്ട്രിഷ്യൻ/വയർമാൻ ലൈൻമാൻ (7), മാൻഫോൾഡ് ടെക്‌നിഷ്യൻ/ഗ്യാസ് ഓഫിസർ/മാനേജർ/സൂപ്പർവൈസർ (7), അസിസ്റ്റന്റ് ലോൺട്രി സൂപ്പർവൈസർ (5), ടെക്‌നിഷ്യൻ/
ടെക്‌നിക്കൽ ഓഫിസർ/ ടെക്നിക്കൽ അസിസ്റ്റന്റ് (182), ഫാർമസിസ്റ്റ്/ഡിസ്പൻസിങ് അറ്റൻഡന്റ്/സ്റ്റോർ കീപ്പർ (35), കാഷ്യർ/ജൂനിയർ അക്കൗണ്ട്‌സ് ഓഫിസർ (13), അസിസ്റ്റന്റ് സ്റ്റോഴ്‌സ് ഓഫിസർ ജൂനിയർ സ്റ്റോർ ഓഫിസർ (102), സി.എസ്.എസ്.ഡി ടെക്നിഷ്യൻ (7), മോർച്ചറി ഹോസ്പിറ്റൽ/സ്റ്റോഴ്സ് അറ്റൻഡന്റ് (54), ലാബ് അറ്റൻഡന്റ്/മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് (80), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (20), മെഡിക്കൽ റെക്കോർഡ് ഓഫിസർ മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ (73), ജൂനിയർ സ്‌കെയിൽ സ്റ്റെനോ/സ്റ്റെനോഗ്രഫർ, പഴ്‌സനൽ അസിസ്റ്റന്റ്/പ്രൈവറ്റ് സെക്രട്ടറി (71),

മെഡിക്കൽ സോഷ്യൽ വർക്കർ/സൈക്യാട്രിക് സോഷ്യൽ വർക്കർ (22), ടെക്‌നിക്കൽ ഓഫിസർ (11), ഡെന്റൽ ടെക്‌നിഷ്യൻ (2), ടെക്‌നിഷ്യൻ റേഡിയോതെറപ്പി (21), ടെക്നിഷ്യൻ (107), പെർഫ്യൂഷനിസ്റ്റ് (19), എംബ്രിയോളജിസ്റ്റ് (2), അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ/ അസിസ്റ്റന്റ് ഫയർ ഓഫിസർ (3), ഫയർ ടെക്നിഷ്യൻ (12), ഫിസിയോതെറപ്പിസ്റ്റ്/ ഡെമോൺസ്‌ട്രേറ്റർ (43), ഡ്രൈവർ (8), ജൂനിയർ വാർഡൻ (23), സീനിയർ നഴ്‌സിങ് ഓഫിസർ/സ്റ്റാഫ് നഴ്സ്/മൾട്ടി പർപസ് വർക്കർ (122), സാനിറ്ററി ഇൻസ്‌പെക്ടർ (33), ഒക്യുപേഷനൽ തെറപ്പിസ്റ്റ് (4), ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ/ സീനിയർ ട്രാൻസ്ലഷൻ ഓഫിസർ (8), ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് (12), ട്രാൻസ്പ്ലാന്റ്‌റ് കോഡിനേറ്റർ (4), യോഗ ഇൻസ്ട്രക്ടർ (2), പ്രോഗ്രാമർ (5), പ്രോസ്‌തെ റ്റിക് ടെക്‌നിഷ്യൻ (3), ടെയ്‌ലർ (2), ആർട്ടിസ്റ്റ് (1), ഇലക്ട്രോ കാർഡിയോഗ്രാഫ് ടെക്‌നിക്കൽ അസിസ്റ്റന്റ് (1), മെഡിക്കൽ ഫോട്ടോഗ്രഫർ (3), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (1), ജൂനിയർ എൻജിനീയർ (1), ലോൺട്രി മെക്കാനിക് (1), പി.എ.സി.എസ് അഡ്മിനിസ്‌ട്രേറ്റർ (1), അസിസ്റ്റന്റ് റിസർച് ഓഫിസർ/റിസർച് അസിസ്റ്റന്റ് (31), ജൂനിയർ എൻജിനീയർ (1).

ഒഴിവുള്ള എയിംസുകൾ 

അവന്തിപ്പോര, ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിലാസ്പുർ, ദിയോഘർ, ബിബിനഗർ, ഗോരഖ്പുർ, ഗുവാഹത്തി, ജോധ്പുർ, മംഗളഗിരി, നാഗ്പൂർ, കല്യാണി, ഡൽഹി, പട്ന, റായ്ബറേലി, റായ്പുർ, രാജ്കോട്ട്. ഋഷികേശ്, വിജയ്പൂർ.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, CAPFIMS, ജിപ്മെർ, റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്റർ ഡൽഹി, RIPANS തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളിലും ഒഴിവുണ്ട്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിൽ ചില തസ്തികകളിൽ സ്‌കിൽ ടെസ്റ്റും ഉണ്ടാകും.
അപേക്ഷാഫീസ്: 3,000
പട്ടികവിഭാഗം/ഇ.ഡബ്ല്യു.എസ് : 2,400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

delhi all india institute of medical sciences invites applications for 1380 group b, c (non-faculty) posts. candidates can apply online for the common recruitment exam 2025 until december 12.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain