മിൽമയിൽ ഓഫീസർ,നോൺ ഓഫീസർ അവസരങ്ങൾ.
മിൽമയിൽ ഓഫീസർ,നോൺ ഓഫീസർ, പ്ലാന്റ് അസിസ്റ്റന്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുടുണ്ട്. 338 ഒഴിവുണ്ട്. ഇതിൽ 198 ഒഴിവ് തിരുവനന്തപുരം മേഖലയിലും 140 ഒഴിവ് മലബാർ മേഖലയിലുമാണുള്ളത്. പ്ലാന്റ് അസിസ്റ്റൻ്റ് തസ്തികയിൽ 140 ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യത: പത്താംക്ലാസ് അപേക്ഷ ഓൺലൈനിൽ അയക്കാം, സ്ഥിരനിയമനമാണ്.
അപേക്ഷ രീതി വിവരങ്ങൾ.
TRCMPU-ന്റെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച് അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ ഇതാ.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: TRCMPU-ന്റെ റിക്രൂട്ട്‌മെന്റ് വെബ്സൈറ്റ് ആയ www.milmatrcmpu.com സന്ദർശിക്കുക.
രജിസ്ട്രേഷൻ:
ആദ്യമായി അപേക്ഷിക്കുന്നവർ ആവശ്യമായ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം.
ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക: നിർദ്ദേശിച്ചിട്ടുള്ള ഫോർമാറ്റിലും വലുപ്പത്തിലും ഉള്ള ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക
നിങ്ങളുടെ തസ്തികയ്ക്കും വിഭാഗത്തിനും (ജനറൽ, SC/ST, OBC) അനുസരിച്ചുള്ള അപേക്ഷാ ഫീസ് ഓൺലൈനായി (നെറ്റ് ബാങ്കിംഗ്/കാർഡ് വഴിയോ) അടയ്ക്കുക.
MILMA TRCMPU ഔദ്യോഗിക വെബ്സൈറ്റ്: www.milmatrcmpu.com
2) ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികമായി നിയമനം.
ഈഴവ_ തീയ_ബില്ലവ വിഭാഗക്കാരില്‍ നിന്നും ഇപ്പോൾ അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു
യോഗ്യത വിവരങ്ങൾ:
അക്കൗണ്ട്‌സില്‍ ബിരുദം-ഡിപ്ലോമ or അക്കൗണ്ട് ഒരു വിഷയമായി പഠിച്ച മറ്റ് ബിരുദവും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 - 40 വയസ്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം : 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.