കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.
കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്, ഓപ്പറേറ്റര്‍ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 28 ഒഴിവുകളാണ് വന്നിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ആഗ്രഹിക്കുന്നവർ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ മുഖേന ഓൺലൈൻ ആയിട്ട് തന്നെ അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 16 ആണ്.തസ്തികയും ഒഴിവുകളും
കേരള ഹൈക്കോടതിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകൾ.
ഒഴിവ് എണ്ണം :ടെക്‌നിക്കല്‍ അസിസ്റ്റന്റ് 16ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ 12.
പ്രായപരിധി വിവരങ്ങൾ
ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത വിവരങ്ങൾ
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ഇലക്ട്രോണിക്‌സ്/ ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ്ങുകളില്‍ ഏതിലെങ്കിലും മൂന്ന് വര്‍ഷ ഡിപ്ലോമ. (അംഗീകൃത സ്ഥാപനത്തില്‍ നിന്ന് റെഗുലറായി പഠിച്ചിരിക്കണം).
സര്‍ക്കാര്‍, കോടതി, അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പരിചയം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍/ ഇലക്ട്രോണിക്‌സില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.
OR ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രിയും, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്/ ഡാറ്റ എന്‍ട്രി ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
സര്‍ക്കാര്‍, കോടതി, അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പരിചയം.
ശമ്പള വിവരങ്ങൾ
ടെക്‌നിക്കല്‍ അസിസ്റ്റന്റ് 30,000/
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ 22,240.
തെരഞ്ഞെടുപ്പ് വിവരങ്ങൾ
രണ്ട് തസ്തികകളിലേക്കും സ്‌കില്‍ ടെസ്റ്റ് അല്ലെങ്കില്‍ ഇന്റര്‍വ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയും ഉണ്ടാവാം.
അപേക്ഷ ഫീസ് വിവരങ്ങൾ
600 അപേക്ഷ ഫീസ്. ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള ഹൈക്കോടതി റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യണം. ശേഷം ലോഗിന്‍ ചെയ്ത് ഓപ്പറേറ്റര്‍, അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടണ്‍ ഉപയോഗിച്ച് അപേക്ഷിക്കുക.
അപേക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് How to Apply ലിങ്ക് നോക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 16 ആണ്.
അപേക്ഷയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് How to Apply നോക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 16 ആണ്