പാസ്പോർട്ട് കേന്ദ്രത്തിൽ അവസരങ്ങൾ.
കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ (contract basis) ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്കാണ് ഇപ്പോൾ നിയമിക്കുന്നത്. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പിന്നീട് മൂന്ന് വർഷത്തേക്കുകൂടി ലഭിക്കാൻ സാധ്യതയുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് ലഭിക്കുന്ന മാസ ശമ്പള വിവരങ്ങൾ
1)ബിരുദധാരികൾക്ക് (Graduate): 50,000 ആയിരിക്കും ശമ്പളം.
2) ബിരുദാനന്തര ബിരുദധാരികൾക്ക് (Post Graduate): 60,000.
വിദ്യാഭ്യാസ യോഗ്യത
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും (Work Experience) ഉണ്ടായിരിക്കണം.
പ്രായ പരിധി വിവരങ്ങൾ
അപേക്ഷകന്റെ പ്രായം 40 വയസ്സിൽ കവിയരുത്.
അപേക്ഷിക്കേണ്ട രീതി വിവരങ്ങൾ?
അപേക്ഷ ഓൺലൈൺ വഴിയോ ഓഫ്‌ലൈൻ വഴിയോ സമർപ്പിക്കാവുന്നതാണ്.
അപേക്ഷാ ഫോം:
വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിക്കുക.
പൂരിപ്പിച്ച അപേക്ഷാ ഫോം, Regional Passport Officer, Regional Passport Office, Eranhipalam Post, Kozhikode, Kerala-673006 എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം.
അല്ലെങ്കിൽ kozhikode@mea.gov.in എന്ന ഇ-മെയിലിലേക്കോ അയക്കാം.
നിർദ്ദേശം: അപേക്ഷയോടൊപ്പം നിലവിലുള്ള ബയോഡാറ്റ (CV) ഉൾപ്പെടുത്തിയ ഇ-മെയിൽ അഡ്രസ്സും ഫോൺ നമ്പറും നൽകണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി ബന്ധപ്പെടേണ്ട വെബ്സൈറ്റ് താഴെ നൽകുന്നു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 7ന്.