റെയിൽവേയിയിൽ ടിക്കറ്റ് ക്ലാർക്ക് മുതൽ അവസരങ്ങൾ.
ടിക്കറ്റ് ക്ലാർക്ക്,സ്റ്റേഷൻ മാസ്റ്റർ,ട്രെയിൻ മാനേജർ,ടൈപ്പിസ്റ്റ് സൂപ്പർ വൈസർ തുടങ്ങിയ നിരവധി ഒഴിവിലേക്കു അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ വായിച്ചു മനസിലാക്കുക 3080 +ഡിഗ്രി ഉള്ളവർക്ക് 5800 ഒഴിവുകളും ആണ് നിലവിൽ ഉള്ളത്റെയിൽവേയിലെ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 8,850 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം 11,558 ഒഴിവാണ് ഉണ്ടായിരുന്നത്.
ഗ്രാജ്യേറ്റ് തസ്തികകളിൽ 5,800, അണ്ടർ ഗ്രാഡ്വേറ്റ് തസ്തികകളിൽ 3,050 എന്നിങ്ങനെ രണ്ടു വിജ്ഞാപനങ്ങളായാണ് ഇത്തവണയും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിക്കണം.
ഗ്രാജുവേറ്റ് തസ്‌തികകളും ശമ്പളവും
▪️ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ: 35,400.
▪️ഗുഡ്‌സ് ട്രെയിൻ മാനേജർ, ജുനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈ പ്പിസ്റ്റ‌്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്‌റ്റ്: 29,200.
▪️ട്രാഫിക് അസിസ്റ്റന്റ്: 25,500.
▪️പ്രായം: 18-33.
ഓൺലൈൻ അപേക്ഷ: ഒക്ടോബർ 21 മുതൽ നവംബർ 20 വരെ
അണ്ടർ ഗ്രാഡ്വേറ്റ് തസ്‌തികകളും ശമ്പളവും
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്: 21,700.
അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്‌റ്റ്, ജൂനി യർ ക്ലാർക്ക് കം ടൈപ്പിസ്‌റ്റ്, ട്രെയ്ൻസ് ക്ലാർക്ക്: 19,900.
പ്രായം: 18-30.
ഓൺലൈൻ അപേക്ഷ: ഒക്ടോബർ 28 മുതൽ നവംബർ 27 വരെ.
യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈറ്റിൽ വന്ന ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
പരമാവധി റെയിൽവേ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.
തിരുവനന്തപുരം: www.rrbthiruvananthapuram.gov.in
ബെംഗളുരു: www.rrbbnc.gov.in
ചെന്നൈ www.rrbchennai.gov.in