ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റലി ജൻസ് ബ്യൂറോയുടെ സബ്‌സിഡിയറികളിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്‌തികയിൽ 362 ഒഴിവ്. നേരിട്ടുള്ള നിയമനം.തിരുവനന്തപുരം ഉൾപ്പെട്ട സബ്‌സിഡിയറി ഇന്റലി ജൻസ് ബ്യൂറോയിൽ (എസ്ഐബി) 13 ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ ഡിസംബർ 14 വരെ മാത്രം
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, അപേക്ഷിക്കുന്ന സംസ്ഥാനത്തെ 'Domicile' സർട്ടിഫിക്കറ്റ്.
1) പ്രായം: 18-25.
2) ശമ്പളം: 18,000-56,900.
3) ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 650 (പരീക്ഷാഫീസ് 100 റിക്രൂട്‌മെൻ്റ് പ്രോസസിങ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്‌മെൻ്റ് പ്രോസസിങ് ചാർജായ 550 മതി. ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.mha.gov.in, www.ncs.gov.in
2.കായികതാരങ്ങൾക്ക് റയിൽവേയിൽ
21 ഒഴിവുകൾ
നോർത്തേൺ റെയിൽവേക്കു കീഴിൽ കായികതാരങ്ങൾക്ക് 21 ഒഴിവ്. ബോക്സിങ്, അത്ലറ്റിക്സ്, ബാഡ്‌മിന്റൻ, ആർച്ചറി, ക്രിക്കറ്റ്, ഫുട്ബോൾ, ഹാൻഡ്‌ബോൾ, കബഡി, ഹോക്കി,
ഖോഖോ, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, ടേബിൾ ടെന്നിസ് എന്നീ ഇനങ്ങളിലാണ് അവസരം. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. www.r renr.org
യോഗ്യത: പ്ലസ് ടു ജയം/ബിരുദം.
പ്രായം: 18-25. സ്പോർട്സ് യോഗ്യതകൾക്കും മറ്റു വിശദ വിവരങ്ങൾക്കും വെബ്സൈറ്റ് കാണുക.
2) ജില്ലയില്‍ എല്‍ എസ് ജി ഡി വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച 101 ഉദ്യോഗാര്‍ഥികളുടെ അഭിമുഖ പരീക്ഷ ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കെപിഎസ് സി കണ്ണൂര്‍ ജില്ലാ ഓഫീസിലും ഡിസംബര്‍ മൂന്നിന്കാസര്‍ഗോഡ് ജില്ലാ ഓഫീസിലും നടക്കും.
ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും സ്ഥലത്തും നേരിട്ട് എത്തണം.