ഔഷധിയിലും കെഎസ്ആർടിസി യിലും അവസരങ്ങൾ

ഔഷധിയിലും കെഎസ്ആർടിസി യിലും അവസരങ്ങൾ.
കേരള പി.എസ്.സി മുഖേന നടക്കുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണ്. ഔഷധി,കെഎസ്ആർടിസി, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ തുടങ്ങി വിവിധ കമ്പനികളിലായാണ് നിയമനം. സംസ്ഥാന തലത്തിൽ നിരവധി പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം.

ഒഴിവുള്ള തസ്തികൾ
ജൂനിയർഅസ്സിസ്റ്റന്റ്/അസ്സിസ്റ്റന്റ് ഗ്രേഡ് II/എൽ. ഡി ക്ലാർക്ക്/ ക്ലാർക്ക് / ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് മുതലായവ 

ഒഴിവുള്ള സ്ഥാപനങ്ങൾ: കെ.എസ്.ആർ.ടി.സി / കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് /കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്.സി ആൻഡ് എസ്.ടി ലിമിറ്റഡ്/ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് /സിഡ്‌കോ / ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ് (ഔഷധി)/ ഹാൻഡി ക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്/ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ്/ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് / കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് / കേരള ഹെഡ്‌ലോഡ്‌ വർക്കേഴ്സ് വെൽഫെയർ ബോർഡ് /

കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് / കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് /മറ്റു വെൽഫെയർ ഫണ്ട് ബോർഡുകൾ
തുടങ്ങിയവാ.
കാറ്റഗറി നമ്പര്‍ 383/2025. ഒഴിവ്പ്രതീക്ഷിത ഒഴിവുകൾ.
അവസാന തീയതി നവംബർ 19.

കേരള സർക്കാർ കമ്പനി, സ്ഥാപനങ്ങളിൽ ജൂനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് II/ എൽഡി ക്ലർക്ക്/ ക്ലർക്ക്/ ഫീൽഡ് അസിസ്റ്റന്റ്/ ഡിപ്പോ അസിസ്റ്റന്റ് മുതലായ നിയമനങ്ങൾ. സംസ്ഥാന തലത്തിൽ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.
കാറ്റഗറി നമ്പർ 383/2025

ശമ്പള വിവരങ്ങൾ
അതത് കമ്പനി/ കോർപ്പറേഷൻ/ ബോർഡ് നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക് അനുവദിക്കും.

പ്രായപരിധി : 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007- നും ഇടയിൽ ജനിച്ചവരായിരിക്കണം.

പട്ടികജാതി/പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.

യോഗ്യത വിവരങ്ങൾ ചുവടെ
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി.എ /ബി.എസ്.സി / ബി.കോം ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ജോലി നേടാൻ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. 

website :www.keralapsc.gov.in
അപേക്ഷാ ഫീസ് നൽകേണ്ടതില്ല. 
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain