കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ അവസരങ്ങൾ.

കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ അവസരങ്ങൾ.
ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുന്ന കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി (KRTMS) പുറത്തിറക്കിയ മിഷൻ കോർഡിനേറ്റർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് ഇന്ന് കൂടി അപേക്ഷിക്കാം. കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ആദ്യം പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ നവംബർ 22 വരെയായിരുന്നു റിക്രൂട്ട്മെന്റ് വിളിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് നവംബർ 29 വരെ നീട്ടുകയായിരുന്നു. പ്രതിമാസം 30,000 ശമ്പളത്തിലാണ് കോർഡിനേറ്റർ നിയമനം നടക്കുന്നത്. വിശദ വിവരങ്ങൾ ചുവടെ,
തസ്തികയും ഒഴിവുകളും

കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ മിഷൻ കോർഡിനേറ്റർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.

പ്രായപരിധി

50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത

എക്കണോമിക്‌സ്/ സോഷ്യൽ സയൻസ്/ ടൂറിസം/ ഗാന്ധിയൻ സ്റ്റഡീസ്/ റൂറൽ ഡെവലപ്‌മെന്റ്/ സോഷ്യൽ വർക്ക്/ എൻവിയോൺമെന്റൽ സയൻസ്/ ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയിൽ ഏതിലെങ്കിലും പിജി. 

സമാന മേഖലയിൽ മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 ശമ്പളമായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷൻ പേജിൽ നിന്ന് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.


ലഭ്യമായ വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കുക. അപേക്ഷ നൽകുന്നതിനുള്ള സിഎംഡി വെബ്‌സൈറ്റിൽ ലഭ്യമാണ്. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain