കമ്പനി സെക്രട്ടറി തസ്തികയിൽ കരാർ നിയമനമാണ് ഇപ്പോൾ നടക്കുന്നത്. ആകെ 1 ഒഴിവാണുള്ളത്. കേരള സർക്കാരിന്റെ റിക്രൂട്ട്‌മെന്റ് സൈറ്റായ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്ട്‌മെന്റ് ബോർഡിന് കീഴിലാണ് സെലക്ഷൻ. താൽപര്യമുള്ളവർ ഓൺലൈൻ അപേക്ഷ നവംബർ 30ന് മുൻപായി അയക്കുക.
തസ്തികയും ഒഴിവുകളും
മലബാർ ഇന്റർനാഷണൽ പോർട്ട് & SEZ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി. ആകെ ഒഴിവുകൾ 01
കാറ്റഗറി നമ്പർ: 153/2025
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,875 ആണ് ശമ്പളമായി ലഭിക്കുന്നത്.
പ്രായം: 40 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത വിവരങ്ങൾ :
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോസിയേറ്റ് മെമ്പർഷിപ്പ് ഉണ്ടാവണം
ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.
വാർഷിക ജനറൽ മീറ്റിംഗുകൾ (AGMs) വിളിച്ചു ചേർക്കുകയും ബന്ധപ്പെട്ട ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുക.
അജണ്ടകൾ തയ്യാറാക്കുക.
മിനുറ്റുകൾ തയ്യാറാക്കുക.
ബോർഡ്/യോഗ തീരുമാനങ്ങൾ ബന്ധപ്പെട്ടവർക്ക് അറിയിക്കുക.
യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുക.
നിയമപരമായ, സാമ്പത്തിക, തന്ത്രപരമായ ഉപദേശങ്ങൾ നൽകുക.
എല്ലാ നിയമപരമായും നിയമാനുസൃതമായും ബാധകമായ ആവശ്യങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുക.
ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുക.
സെക്രട്ടേറിയറ്റ് രേഖകൾ, നിയമാനുസൃത പുസ്തകങ്ങൾ, രജിസ്റ്ററുകൾ എന്നിവ പരിപാലിക്കുക.
ഉൾക്കൊള്ളുന്ന ഓഡിറ്റ് (Internal Audit) ഉൾപ്പെടെ ഏൽപ്പിക്കുന്ന മറ്റ് ചുമതലകൾ നിർവഹിക്കുക.
അപേക്ഷിക്കേണ്ട രീതി
യോഗ്യരായ ഉദ്യോഗാർഥികൾ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്ട്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ കേറി മലബാർ ഇന്റർനാഷണൽ പോർട്ട് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്ക്. ശേഷം വിജ്ഞാപനം പൂർണമായും വായിച്ച് മനസിലാക്കുക അപേക്ഷിക്കുക.