വിവിധ യൂണിവേഴ്സിറ്റികളിൽ അവസരങ്ങൾ

വിവിധ യൂണിവേഴ്സിറ്റികളിൽ അവസരങ്ങൾ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്‌സിറ്റി, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി എന്നിങ്ങനെ കേരളത്തിലെ പ്രമുഖ സർവകലാശാലകളിൽ ജോലി നേടാൻ അവസരം. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങളാണ് വിളിച്ചിട്ടുള്ളത്. താൽപര്യമുള്ളവർ ഓരോ സ്ഥാപനത്തിന് കീഴിലെയും വിശദാംശങ്ങൾ വായിച്ച് തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ വിവരങ്ങൾ അറിയാം. 
തസ്തികയും ഒഴിവുകളും

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ, പത്ത് ഒഴിവുകൾ. 

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഏഴ് ഒഴിവുകൾ. 

എംജി യൂണിവേഴ്‌സിറ്റി റിസർച്ച് അസോസിയേറ്റ്, പ്രൊജക്ട് ഫെല്ലോ, ടെക്‌നിക്കൽ അസിസ്റ്റന്റ്. 

വിശദാംശങ്ങൾ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിലേക്കാണ് അസിസ്റ്റന്റ് പ്രഫസർ നിയമനം. അഭിമുഖം നവംബർ 17, 18, 19 തീയതികളിൽ ആയി നടക്കും. താൽപര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് : ഫോൺ 
വെബ്‌സൈറ്റ് www.uoc.ac.in. 

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി 

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിൽ ഏഴ് ഒഴിവുകളാണുള്ളത്. കരാർ നിയമനമായിരിക്കും. താൽപര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിവിധ റീജനൽ സെന്ററുകളിലായി അഞ്ചിലധികം ഡയറക്ടർ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sgou.ac.in. 

എംജി യൂണിവേഴ്‌സിറ്റി 

എം ജി സർവകലാശാലയുടെ വിവിധ വിഭാഗങ്ങളിലായി റിസർച് അസോഷ്യേറ്റ്, പ്രോജക്ട് ഫെലോ, ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ അഞ്ച് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽക്കാലിക നിയമനമായിരിക്കും. താൽപര്യവും യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 12 വരെ അപേക്ഷിക്കാം. www.mgu.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain