അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ വഴി വിവിധ അവസരങ്ങൾ.

അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ വഴി വിവിധ അവസരങ്ങൾ.
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ 
വകുപ്പിന്റെ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നവംമ്പർ 29-ാം തീയതി സൗജന്യ തൊഴിൽ മേള നടത്തുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 300 ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

യോഗ്യത : SSLC/Plus two /ITI/Diploma/Degree/BTech/PG

തിയതി:29/11/2025
സ്ഥലം: കമ്യൂണിറ്റി സ്കിൽ പാർക്ക് കുന്നന്താനം/ സമയം :9.30 am

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡേറ്റ/ സി.വിയും (minimum- 2) , അനുബന്ധ വിദ്യഭ്യാസ സർട്ടിഫിക്കറ്റുകളുമായി തിരുവല്ല കുന്നത്താത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗ പ്പെടുത്താവുന്നതാണ്.



2) കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡാപെക് വഴി ജോലി നേടാൻ അവസരം. നിലവില്‍ 30 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്റര്‍വ്യൂ വിവരങ്ങള്‍ മനസിലാക്കുക, അപേക്ഷിക്കു.
ഇന്റര്‍വ്യൂ തീയതി: നവംബര്‍ 23.

തീയതി നവംബര്‍ 23സമയംരാവിലെ 09 മണിമുതല്‍ 12 മണിവരെസ്ഥലംഒഡാപെക് എക്‌സാം സെന്റര്‍, 4 ഫ്‌ളോര്‍, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി സൗത്ത്, എറണാകുളും, കേരള, പിന്‍- 683573ആവശ്യമായ രേഖകള്‍ഫോട്ടോ പതിപ്പിച്ച സിവി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2 എണ്ണം), പാസ്‌പോര്‍ട്ട് ഒറിജിനല്‍, വിദ്യാഭ്യാസ- എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്.

3) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് അപ്രന്റീസുകളുടെ നിയമനത്തിനായി നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain