പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അവസരങ്ങൾ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അവസരങ്ങൾ.
ലോക്കല്‍ ബാങ്ക് ഓഫീസര്‍ (LBO) തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന നവംബര്‍ 23 വരെ അപേക്ഷിക്കാം.

തസ്തകിയും ഒഴിവുകളും

പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ല്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍ (LBO) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 750.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍, ജമ്മു& കശ്മീര്‍, ലഡാക്, അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിലാണ് ഒഴിവിവുകള്‍. 

പ്രായപരിധി
20 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, സ്‌ക്രീനിങ് ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് നിയമനം. 

യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി നേടിയിരിക്കണം. 

ക്ലറിക്കല്‍ വര്‍ക്കുകളില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്. 

അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 യാണ് അപേക്ഷ ഫീസ്. മറ്റുള്ളവര്‍ 1000 യും ജിഎസ്ടിയും അപേക്ഷ ഫീസായി അടയ്ക്കണം. 

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ പേജില്‍ എല്‍ബിഒ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കുക. 
www.ibpsreg.ibps.in/pnboct25

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain