ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ അവസരങ്ങൾ.
ബാങ്ക് ഓഫ് ഇന്ത്യ പുതുതായി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കാണിത്. 115 ഒഴിവുകളിലേക്കാണ് സ്‌പെഷ്യലിസ്റ്റ് നിയമനങ്ങള്‍ നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അവസാന തീയതി: നവംബര്‍ 30
തസ്തികയും ഒഴിവുകളും
ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 115.
ചീഫ് മാനേജര്‍ - 15 ഒഴിവ്
സീനിയര്‍ മാനേജര്‍ - 54 ഒഴിവ്
മാനേജര്‍ / ലോ ഓഫീസര്‍ - 46 ഒഴിവ്.
പ്രായപരിധി
25 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
ചീഫ് മാനേജര്‍28നും 40നും ഇടയിൽസീനിയര്‍ മാനേജര്‍28നും 37നും ഇടയിൽമാനേജര്‍ / ലോ ഓഫീസര്‍ 25നും 32നും ഇടയിൽ
ശമ്പളം
ചീഫ് മാനേജര്‍102300 - 120940 വരെസീനിയര്‍ മാനേജര്‍85920 - 105280 വരെമാനേജര്‍ / ലോ ഓഫീസര്‍ 64820 - 93960 വരെ.
തെരഞ്ഞെടുപ്പ്
ഓണ്‍ലൈനായി നടത്തുന്ന എഴുത്ത് പരീക്ഷയും, ഇന്റര്‍വ്യൂവവും മുഖേനയാണ് നിയമനം നടക്കുക. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, പ്രൊഫഷണല്‍ നോളജ് എന്നിവ പരിശോധിക്കും.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 175 അപേക്ഷ ഫീസ്. മറ്റുള്ളവര്‍ 850 ഫീസായി അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി തന്നെ അടയ്ക്കാം. വിശദമായ യോഗ്യത, അപേക്ഷ മറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: https://bankofindia.bank.in/
Bank of India has announced 115 Specialist Officer vacancies. Eligible candidates can apply online through the official website