റബ്ബർ ബോർഡിൽ നേരിട്ട് വിവിധ അവസരങ്ങൾ.
കേന്ദ്ര ഗവൺമെന്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സ്ഥാപനമായ റബ്ബർ ബോർഡ് സയൻസ്, ടെക്നോളജി, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ മേഖലകളിലായി ഗ്രൂപ്പ് A, B, C വിഭാഗങ്ങളിലെ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.യോഗ്യതകൾ
1) സയന്റിസ്റ്റ് A.
റിമോട്ട് സെൻസിംഗ്: റിമോട്ട് സെൻസിംഗ്/ജിയോളജി/ഫിസിക്സ്/എൻവയോൺമെന്റൽ സയൻസ്/ജിയോഗ്രഫി/ഡിസാസ്റ്റർ മാനേജ്‌മെന്റ്/അഗ്രികൾച്ചർ/ഫോറസ്ട്രി/ഹോർട്ടികൾച്ചർ/ജിയോ-ഇൻഫോർമാറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ BE/BTech/മാസ്റ്റേഴ്സ് ബിരുദം..
ബോട്ടണി/അഗ്രികൾച്ചറൽ കെമിസ്ട്രി/പ്ലാന്റ് ബ്രീഡിംഗ്/മണ്ണ് ശാസ്ത്രം/
അഗ്രോണമി/സ്റ്റാറ്റിസ്റ്റിക്സ്:
അതത് വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം.
2) സയന്റിസ്റ്റ് B പ്ലാന്റ്.
പത്തോളജി/എന്റമോളജി/ബയോ-കെമിസ്ട്രി/പ്ലാന്റ് ഫിസിയോളജി/അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ/മണ്ണ് ശാസ്ത്രം/സ്റ്റാറ്റിസ്റ്റിക്സ്/അഗ്രോണമി/റബ്ബർ കെമിസ്ട്രി/പോളിമർ സയൻസ്: അതത് വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം + 3 വർഷത്തെ ഗവേഷണ പരിചയം.
3) സയന്റിസ്റ്റ് C.
റബ്ബർ കെമിസ്ട്രി/പോളിമർ സയൻസ്: റബ്ബർ കെമിസ്ട്രി/പോളിമർ സയൻസ്/പോളിമർ ടെക്നോളജി എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദം + 5 വർഷത്തെ ഗവേഷണ പരിചയം.
4) സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ.
സ്റ്റാറ്റിസ്റ്റിക്സ്/അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് (സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദം + 2 വർഷത്തെ പ്രവൃത്തിപരിചയം.
5) സയന്റിഫിക് അസിസ്റ്റന്റ്
അതത് വിഷയത്തിൽ (ബോട്ടണി/പ്ലാന്റ് പത്തോളജി/എന്റമോളജി/മണ്ണ് ശാസ്ത്രം/അഗ്രികൾച്ചറൽ കെമിസ്ട്രി/അഗ്രോണമി/കെമിസ്ട്രി/ഫിസിക്സ്/അപ്ലൈഡ് കെമിസ്ട്രി) മാസ്റ്റേഴ്സ് ബിരുദത്തോടുകൂടിയ സയൻസ് ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസിൽ ബാച്ചിലേഴ്സ് ബിരുദം.
ഒഴിവുകൾ.
1) സയന്റിസ്റ്റ് B 19.
2) സയന്റിസ്റ്റ് C 5.
3) സയന്റിസ്റ്റ് A 5.
4) സയന്റിഫിക് അസിസ്റ്റന്റ് 10.
5) ഇലക്ട്രീഷ്യൻ 3.
6) അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്) 1.
7) മെക്കാനിക്കൽ എഞ്ചിനീയർ 1.
8) വിജിലൻസ് ഓഫീസർ 1.
9) സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ 1.
10) സിസ്റ്റംസ് അസിസ്റ്റന്റ് 1.
ജൂനിയർ ടെക്നിക്കൽ ഓഫീസർ 1
11) ഹിന്ദി ടൈപ്പിസ്റ്റ് 1.
അപേക്ഷ ഓൺലൈൻ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 15, രാത്രി 11.59 PM.