കേന്ദ്ര പൊലിസ് സേനകളില്‍ അവസരങ്ങൾ.

കേന്ദ്ര പൊലിസ് സേനകളില്‍ അവസരങ്ങൾ.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) ഈ വര്‍ഷത്തെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആകെ 25,487 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് മുതലാണ് യോഗ്യത ചോദിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഡിസംബര്‍ 31നകം അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി), റൈഫിള്‍മാന്‍ (ജനറല്‍ ഡ്യൂട്ടി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 25,487. 

കേന്ദ്ര പൊലിസ് സേനകളായ സിഎപിഎഫ്, ബിഎസ്എഫ്, സി.ഐ.എസ്.എഫ്, സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി, ആസാം റൈഫിള്‍സ്, എസ്.എസ്.എഫ് എന്നിവയിലേക്കാണ് നിയമനം. ആകെ ഒഴിവുകളില്‍ 2020 എണ്ണം വനിതകള്‍ക്കാണ്.

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലെവല്‍ 3 ശമ്പളം അനുവദിക്കും. പ്രതിമാസം 21,700 മുതല്‍ 69,100 വരെ. 

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 18നും 23നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 
എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും. 

യോഗ്യത

അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

തെരഞ്ഞെടുപ്പ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷന്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ നടത്തിയാണ് നിയമനം. 

പരീക്ഷ വിവരങ്ങൾ
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കും. ഒരു മണിക്കൂറാണ് പരീക്ഷാ സമയം. ശരിയുത്തരത്തിന് രണ്ട് മാർക്ക് ലഭിക്കും. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാൽ നെഗറ്റീവ് മാർക്കുണ്ട്. കേരളത്തിൽ ഒമ്പത് ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ 100 അപേക്ഷ ഫീസായി അടയ്ക്കണം. വനിതകള്‍ക്കും, എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ലൈവ് എക്‌സാമിനേഷന്‍ ടാബിന് കീഴിലുള്ള കോണ്‍സ്റ്റബിള്‍ ജിഡി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വ്യക്തിഗത വിവരങ്ങളും, യോഗ്യത വിവരങ്ങളും നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. 

വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ: https://ssc.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain