മത്സ്യഫെഡിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

മത്സ്യഫെഡിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ. 
കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തിൽ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്), കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം.

ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,800 മുതൽ 59,400 വരെ ശമ്പളം ലഭിക്കും.

പ്രായപരിധി വിവരങ്ങൾ 
18 നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 02/01/1985 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ എന്നിവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

യോഗ്യത വിവരങ്ങൾ
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു ള്ള എംസിഎ / ബിടെക് (ഐ റ്റി) / ബിടെക് (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രൊബേഷൻ: കെ.സി.എസ് ചട്ടം 184 പ്രകാരം ഈ ഉദ്യോഗത്തിൽ നിയമിക്കപ്പെടുന്നവർ സർവ്വീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ 3 വർഷത്തെ സർവ്വീസിനുള്ളിൽ 2 വർഷക്കാലം പ്രൊബേഷനിലായിരിക്കും.

അപേക്ഷ രീതി
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. 

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification -ലെ Apply  -ൽ മാത്രം.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain