കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് അവസരങ്ങൾ.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് അവസരങ്ങൾ.
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) അപേക്ഷ ഡിസംബർ 14ന് അവസാനിക്കും. ആകെ 362 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയിൽ സ്ഥിര സുവർണാവസരമാണ്. താൽപര്യമുള്ളവർ ഐബിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 മുതൽ 56900 വരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി
18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം. അപേക്ഷ നൽകുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം. 

തെരഞ്ഞെടുപ്പ്
കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഓഫ്‌ലൈൻ എക്‌സാം, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 

അപേക്ഷ ഫീസ്
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 650 അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 550.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഐബിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയുക. അപേക്ഷ നൽകുന്നതിനായി ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക. ശേഷം സർട്ടിഫിക്കറ്റ് കോപ്പികൾ സ്‌കാൻ ചെയ്ത് നൽകുക. അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക. 

2)  ഗ്രാഫിക്സ് ഡിസൈനർ.
എൽ.ആർ.ജി. ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റ ഡ്. ഗ്രാഫിക്സ് ഡിസൈനറെ തേടുന്നു. അഡോബ് ഇലസ്ട്രേറ്റർ, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രാവിണ്യമുള്ളവർക്കാണ് അവസരം.

ഡിസൈൻ സ്സിൽസ് നിർബന്ധം. 
വിഷ്വൽ കണ്ടന്റുകൾ നിർമിക്കുന്നതിൽ വൈദഗ്‌ധ്യവും ഗ്രാഫിക്സ് ഡിസൈനിങ്ങിൽ പ്രാവീണ്യവും വേണം.

ഡിസൈൻ ഐഡിയകൾ കണ്ടെത്തുന്നതിൽ നിരീക്ഷണപാടവം ഉണ്ടാവണം, സ്വന്തം നിലയിലും ടീമിനൊപ്പവും പ്രവർത്തിക്കാൻ സാധിക്കണം.
ഇമെയിൽ: hrind@lulurayyangroup.com, സൈബർപാർക്ക് നെല്ലിക്കോട്, കോഴിക്കോട്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain