ഫ്‌ളൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരങ്ങൾ.
കേന്ദ്ര സർക്കാരിന്റെ പാലക്കാട് പ്രവർത്തിക്കുന്ന ഫ്‌ളൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരങ്ങൾ. വിവിധ തസ്തികകളിലായി ആകെ 61 ഒഴിവുകളാണ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. അവസാന തീയതി ഡിസംബർ 30 വരെ. തസ്തികയും ഒഴിവുകളും
കേന്ദ്ര സർക്കാർ ഫ്‌ളൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിനി എഞ്ചിനീയർ, പ്രോജക്ട് സ്റ്റാഫ് ടെക്‌നീഷ്യൻ, അസിസ്റ്റന്റ് എഞ്ചിനീയർ, അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 61.
ട്രെയിനി എഞ്ചിനീയർ25 ഒഴിവ് പ്രോജക്ട് സ്റ്റാഫ് ടെക്‌നീഷ്യൻ12 ഒഴിവ് അസിസ്റ്റന്റ് എഞ്ചിനീയർ10 ഒഴിവ് അപ്രന്റീസ് 14 ഒഴിവ്.
പ്രായപരിധി
ട്രെയിനി എഞ്ചിനീയർ30 വയസ്സ് കവിയരുത്.പ്രോജക്ട് സ്റ്റാഫ് ടെക്‌നീഷ്യൻ25 വയസ്സ് കവിയരുത്.അസിസ്റ്റന്റ് എഞ്ചിനീയർ അപ്രന്റീസ് 18 മുതൽ 26 വയസ്സ് വരെ.
യോഗ്യത
1) ട്രെയിനി എഞ്ചിനീയർ.
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിക്കൽ എഞ്ചിനീയറിങ് എന്നീ വിഷയങ്ങളിൽ ഒന്നിൽ നേടിയ ബിഇ/ ബിടെക്.
2) പ്രോജക്ട് സ്റ്റാഫ് ടെക്‌നീഷ്യൻ.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിക്കൽ എൻജിനീയറിങ്ങിൽ ഐ.ടി.ഐ/ഡിപ്ലോമ, കൂടാതെ എക്സ്പീരിയൻസും.
3) അസിസ്റ്റന്റ് എഞ്ചിനീയർ.
ബന്ധപ്പെട്ട വിഷയത്തിൽ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) എൻജിനീയറിങ് ബിരുദം, പ്രവൃത്തിപരിചയം നിർബന്ധം.
4) അപ്രന്റീസ്.
പോളിടെക്നിക് ഡിപ്ലോമ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), അല്ലെങ്കിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, പ്ലംബർ, പെയിന്റർ), അല്ലെങ്കിൽ മെട്രിക്കുലേഷൻ.
ട്രെയിനി എഞ്ചിനീയർ 28,000.പ്രോജക്ട് സ്റ്റാഫ് ടെക്‌നീഷ്യൻ17,500 മുതൽ 19,500 വരെ.അസിസ്റ്റന്റ് എഞ്ചിനീയർ 23,000 മുതൽ 31,000 വരെ.അപ്രന്റീസ് 9,500 (ഡിപ്ലോമ അപ്രന്റിസ് ഒഴികെയുള്ളവർക്ക്), 12,300 (ബി.ടെക് അപ്രന്റിസ്).
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ FCRI വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. കൃത്യമായി പൂരിപ്പിച്ച് ഒപ്പിടുക. ശേഷം യോഗ്യത രേഖകൾ (പത്താം ക്ലാസ്, ഡിഗ്രി, ഡിപ്ലോമ), ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സ്വയം സാക്ഷ്യപ്പെടുത്തി സ്‌കാൻ ചെയ്ത് ഒറ്റ പിഡിഎഫ് ഫയലാക്കി ചുവടെ നൽകിയ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക.
Email: careers@fcriindia.com