ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ ട്രെയിനിംഗിൽ അവസരങ്ങൾ.

ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ ട്രെയിനിംഗിൽ അവസരങ്ങൾ.
കേരള പി എസ് സി വഴി ഷെഡ്യൂൾഡ് കാസ്റ്റ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ-സിവിൽ) തസ്തികളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ഇപ്പോൾ ക്ഷണിക്കുന്നു.

ഒഴിവുകളുടെ വിവരങ്ങൾ

വകുപ്പ്: പട്ടികജാതി വികസന വകുപ്പ് (Scheduled Castes Development Department).
തസ്തികയുടെ പേര്: ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ-സിവിൽ)
ശമ്പള സ്കെയിൽ: 37,400 /79,000.
ഒഴിവുകളുടെ എണ്ണം: 03 (മൂന്ന്).

നിയമന രീതി
തസ്തികമാറ്റം വഴി (പട്ടികജാതി വികസന വകുപ്പിലെ യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന്)
കാറ്റഗറി നമ്പർ: 455/2025
യോഗ്യത: കേരള സർക്കാർ അംഗീകരിച്ച പോളിടെക്നിക്കിൽ നിന്നുള്ള ബന്ധപ്പെട്ട ട്രേഡിലുള്ള മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.

നേരിട്ടുള്ള നിയമനം (തസ്തികമാറ്റം വഴി യോഗ്യതയുള്ളവർ ഇല്ലാത്ത പക്ഷം).
കാറ്റഗറി നമ്പർ: 456/2025.
യോഗ്യത: കേരള സർക്കാർ അംഗീകരിച്ച പോളിടെക്നിക്കിൽ നിന്നുള്ള ബന്ധപ്പെട്ട ട്രേഡിലുള്ള മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.

ശ്രദ്ധിക്കുക: ഒരു തസ്തികയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള യോഗ്യതയ്ക്ക് തത്തുല്യമായതോ, അല്ലെങ്കിൽ അതിലും ഉയർന്നതോ ആയ യോഗ്യതകൾ സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴിയോ സ്റ്റാൻഡിംഗ് ഓർഡറുകൾ വഴിയോ അംഗീകരിച്ചിട്ടുണ്ടെങ്കിൽ,അതും മതിയാകും.

പ്രായപരിധി വിവരങ്ങൾ
18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ബാധകമല്ല.

പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നോക്ക സമുദായക്കാർ എന്നിവർക്ക് സാധാരണ പ്രായപരിധി ഇളവുകൾക്ക് അർഹതയുണ്ട്.

നേരിട്ടുള്ള നിയമനത്തിന്, ഭിന്നശേഷിക്കാർക്കായി 4% ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ രീതി
www.keralapsc.gov.in, വൺ ടൈം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
പ്രൊഫൈൽ ലോഗിൻ ചെയ്തു അപ്ലൈ നൗ ലിങ്ക് വഴി അപേക്ഷിക്കാൻ സാധിക്കും,അപേക്ഷ ഫീ ആവശ്യമില്ല, 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain