കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അവസരങ്ങൾ

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അവസരങ്ങൾ.
കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് പുതുതായി ചീഫ് ടെക്‌നോളജി ഓഫീസർ, ചീഫ് കംപ്ലയൻസ് ഓഫീസർ, ക്രെഡിറ്റ് എക്‌സ്‌പേർട്ട് തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ 5 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ഓഫ്‌ലൈനായി ഡിസംബർ 15നകം അപേക്ഷ നൽകണം. 

തസ്തികയും ഒഴിവുകളും

കേരള ബാങ്കിൽ ഓഫീസർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 05.

ചീഫ് ടെക്‌നോളജി ഓഫീസർ (CTO) 01ചീഫ് കംപ്ലയൻസ് ഓഫീസർ (CCO)01ക്രെഡിറ്റ് എക്‌സ്‌പേർട്ട് 03

പ്രായപരിധി

ചീഫ് ടെക്‌നോളജി ഓഫീസർ, ചീഫ് കംപ്ലയൻസ് ഓഫീസർ തസ്തികകളിലേക്ക് 65 വയസ് വരെയാണ് പ്രായപരിധി. 

ക്രെഡിറ്റ് എക്‌സ്‌പേർട്ട് തസ്തികയിൽ 60നും 65നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. 

യോഗ്യത

1) ചീഫ് ടെക്‌നോളജി ഓഫീസർ 
എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ ബിടെക്/ എംസിഎ ബിരുദ യോഗ്യത നേടിയിരിക്കണം. 

പുറമെ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ്, ഇൻഫ്രാസ്ട്രക്ച്ചർ മാനേജ്‌മെന്റ്, സൈബർ സുരക്ഷ, ഡിജിറ്റൽ ക്ലൗഡ് തുടങ്ങി സാങ്കേതിക വിദ്യകളിൽ പ്രാവീണ്യവും, 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം. 

2) ചീഫ് കംപ്ലയൻസ് ഓഫീസർ 
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. പൊതുമേഖല അല്ലെങ്കിൽ സ്വകാര്യ ബാങ്കുകളിൽ 15 വർഷം ജോലി ചെയ്തുള്ള പരിചയം. അതിൽ 3 വർഷമെങ്കിലും ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ റാങ്കിൽ കംപ്ലയൻസ്, റിസ്‌ക് മാനേജ്മെന്റ്, ഇൻസ്‌പെക്ഷൻ, ക്രെഡിറ്റ്, ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തി പരിചയം നിർബന്ധമാണ്.

3) ക്രെഡിറ്റ് എക്‌സ്‌പേർട്ട്. 
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. കൂടാതെ, നാഷണലൈസ്ഡ് ബാങ്കുകളിൽ സ്‌കെയിൽ III റാങ്കിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായിരിക്കണം. എം.എസ്.എം.ഇ, പ്രോജക്റ്റ് അപ്രൈസൽ, റീട്ടെയിൽ ക്രെഡിറ്റ്, പ്രോജക്റ്റ് സ്‌കിൽസ് എന്നിവയിൽ പ്രാവീണ്യം.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ളവർ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, പ്രായം, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ചുവടെ നൽകിയ വിലാസത്തിൽ എത്തിക്കണം. 

 'The General Manager (HR), The Kerala State Co-operative Bank Ltd;, COBANK Towers, Palayam Vikas Bhavan P.O., Thiruvananthapuram-695033' 

കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തേണം. ('APPLICATION FOR THE POST OF........). അവസാന തീയതി ഡിസംബർ 15.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain