സർക്കാർ സ്ഥാപനങ്ങളിലെ വിവിധ അവസരങ്ങൾ.

സർക്കാർ സ്ഥാപനങ്ങളിലെ വിവിധ അവസരങ്ങൾ.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു.ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നേരിട്ടെത്തണം. 

പത്തനംതിട്ട: പാരാ ലീഗൽ വൊളന്റിയർ നിയമനം

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂർ, റാന്നി എന്നിവിടങ്ങളിലെ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലേക്കും ഒരു വർഷത്തേക്ക് പാരാ ലീഗൽ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യൽവർക്ക് എന്നിവ പഠിക്കുന്ന വിദ്യാർഥികൾ, ട്രാൻസ്ജെൻഡർമാർ, അധ്യാപകർ, ഡോക്ടർമാർ, മുതിർന്ന പൗരൻമാർ, സർവീസസിൽനിന്ന് വിരമിച്ചവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. 

പേര്, മേൽവിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാന് അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 8. 

2) തൃശ്ശൂർ: ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂ‌ളിലേക്ക് പി.ജി.ടി. (ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, അക്കൗണ്ടൻസി, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ്, സുവോളജി. ബി.എഡും ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റ് ഗ്രാ ജുവേറ്റ് ഡിഗ്രിയും), ടി.ജി.ടി. & പി.ആർ.ടി. (എല്ലാ വിഷയങ്ങളും, ഗ്രാജുവേറ്റ് ഡിഗ്രി, ബി.എഡ്.), ലാബ് അസിസ്റ്റൻ്റ് (കംപ്യൂട്ടർ, ബി.സി.എ./ ഡിപ്ലോമ), ബാലവാടിക ടീച്ചേഴ്‌സ് (നഴ്സറി ടീച്ചർ/മോണ്ടിസോറി ടീച്ചർ ട്രെയിനിങ്ങിൽ ഡിപ്ലോമ), ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്‌സ് (ബി.പി.എഡ്./ എം.പി.എഡ്.), യോഗ (ബിരുദം/ ഡിപ്ലോമ), ജി.എൻ.എം. നഴ്‌സ്‌ എന്നിവരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾക്ക് മികച്ച ആശയവിനിമയശേഷിയും മികച്ച അക്കാദമിക് റെക്കോഡും അധ്യാപകർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

 ഡിസംബർ അഞ്ചിനു മുൻപായി അപേക്ഷിക്കുക. ദ ജനറൽ സെക്രട്ടറി, എസ്.എൻ.ഇ. & സി. ട്രസ്റ്റ്, ചെന്ത്രാപ്പിന്നി, തൃശ്ശൂർ, കേരള-680687. ഇ-മെയിൽ: snvidyabhavanss@gmail.com.
നെല്ലിക്കുന്ന് ട്യൂഷൻ സെൻ്ററിലേക്ക് മാത്, ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്. 

3) കണ്ണൂർ പിലാത്തറ വിളയങ്കോട് എം.ജി.എം. സിൽവർ ജൂബിലി പോളി ടെക്നിക് കോളേജിലേക്ക് പ്രൊഫസർമാർ/ അസിസ്റ്റന്റ് പ്രൊഫ സർമാർ (കുറഞ്ഞ യോഗ്യത: എം.ടെക്.), ലക്‌ചറർമാർ/ ടീച്ചിങ് അസിസ്റ്റന്റ്റ്സ് (കുറഞ്ഞ യോഗ്യത: ബി.ടെക്.) എന്നിവരെ ആവശ്യമുണ്ട്.

സി.എസ്.ഇ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കെമിക്കൽ, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, സിവിൽ, ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇ.ഇ.ഇ., ഇ.സി.ഇ., ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്കൽ എജുക്കേ ഷൻ, ലാബ്/ വർക്ഷോപ്പ് സ്റ്റാഫ്, സിസ്റ്റം അഡ്‌മിൻ, ഡ്രൈവർ, ഹോസ്റ്റൽ വാർഡൻ (ആൺ/പെൺ) എന്നിവരെ ആവശ്യമുണ്ട്. mgmptknr@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain