കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ.

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ. 
ഓവർസീയർ ഗ്രേഡ് 1 (സിവിൽ) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

പ്രായപരിധി

19നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ 02. 01. 1989-നും 01.01.2006- നു ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ട്. 

തസ്തികയും ഒഴിവുകളും

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ- ഓവർസീയർ ഗ്രേഡ് 1 (സിവിൽ). ആകെ ഒഴിവുകൾ 02.

തസ്തികഓവർസീയർ ഗ്രേഡ് 1 (സിവിൽ)സ്ഥാപനംകേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻകാറ്റഗറി നമ്പർ462 /2025 അപേക്ഷDecember 31.

കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ നിയമന ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള പ്രൊബേഷൻ കാലയളവ് ഉണ്ടായിരിക്കും. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 മുതൽ 56,700 വരെ ശമ്പളം ലഭിക്കും. 

യോഗ്യത

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്ന് വർഷത്തെ പഠനത്തിനു ശേഷം ലഭിച്ച സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
 
അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.  ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

إرسال تعليق

© Kerala Local Job. All rights reserved. Developed by Jago Desain